Thu. Apr 25th, 2024

സംസ്ഥാനത്തെ സ്‌കൂളുകൾ 21 മുതൽ അടയ്ക്കുന്നു; പഠനം വീണ്ടും ഓൺലൈനിൽ

By admin Jan 14, 2022 #news
Keralanewz.com

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഒമ്പതാം ക്ലാസ് വരെ സ്കൂൾ അടയ്ക്കാന് തീരുമാനം എടുത്തത്. ഈ മാസം 21 മുതൽ ആണ് സ്കൂളുകൾ അടയ്ക്കുക. ഇതോടെ പഠനം വീണ്ടും ഓൺലൈനിൽ ആകും.

10,11,12 ക്ലാസുകൾ മാത്രമായിരിക്കും ക്ലാസുകൾ നടക്കുക. വിദ്യാർഥികളുടെ കാര്യത്തിൽ രക്ഷിതാ​ക്കളുടെ ആശങ്കകൾ പരിഗണിച്ചാണ് ചെറിയ ക്ലാസുകൾ അടച്ചിട്ട് ഓൺലൈൻ പഠനം തുടരാനുള്ള തീരുമാനം.

15 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം രാജ്യത്ത് ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചക്കുള്ളിൽ 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കാനാണ് സർക്കാറിന്റെ തീരുമാനം.ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സ്കൂളിലെത്തിവാക്സിൻ നൽകും

മറ്റ് മേഖലകളിലും നിയന്ത്രണങ്ങൾ ഉണ്ടായേക്കും. രാത്രി കർഫ്യൂവോ വാരാന്ത്യ നിയന്ത്രണങ്ങളോ ഉണ്ടാകില്ല. സംസ്ഥാന സർക്കാറിന്റെ പരിപാടികൾ ഓൺലൈനായി നടത്തും. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായാൽ അതത് സ്ഥാപനങ്ങൾ അടച്ചിടാമെന്നും മേലധികാരികൾക്ക് തീരുമാനമെടുക്കാമെന്നും അവലോകന യോഗത്തിൽ തീരുമാനമായി

Facebook Comments Box

By admin

Related Post