തളര്‍ന്നു കിടന്നയാള്‍ കോവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെ നടക്കാനും സംസാരിക്കാനും തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ഞ്ചു വര്‍ഷം മുന്‍പ് നടന്ന ഒരു അപകടത്തില്‍ ചലന ശേഷിയും സംസാര ശേഷിയും നഷ്ടപെട്ട ആള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ചലനശേഷി വീണ്ടെടുക്കുകയും സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തതായി റിപ്പോര്‍ട്ട്.ഝാര്‍ഖണ്ഡിലാണ് സംഭവം.

ബൊക്കാറോയില്‍ സല്‍ഗാഡിയ ഗ്രാമത്തിലെ ദുലര്‍ചന്ദ് മുണ്ട എന്ന ആളാണ് ഇങ്ങനെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇയാള്‍ അഞ്ചു വര്‍ഷമായി കിടപ്പിലായിരുന്നുവെന്നും നടക്കാനോ സംസാരിക്കാനോ പറ്റാത്ത വിധം ചലന ശേഷി നഷ്ടമായിരുന്നെന്നും ഡോക്ടര്‍മാരെ ഉദ്ധരിച്ച്‌ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ആരെയും ഞെട്ടിപ്പിക്കുന്ന സംഭവം ഡോക്ടര്‍മാരും സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നാണ് വിവരം


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •