കോട്ടയത്ത് വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാർ അടിച്ചു കൊന്നു: ഗൃഹനാഥന് ഗുരുതര പരിക്ക്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോട്ടയം: വീടാക്രമിച്ച ഗുണ്ട വീട്ടുകാരുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കോട്ടയം കടുത്തുരുത്തിക്ക് അടുത്ത് കപ്പുംതലയിലാണ് സംഭവം. വിളയംകോട് പലേകുന്നേൽ സജി ആണ് കൊല്ലപ്പെട്ടത്. ഇയാൾ നിരവധി ക്രിമിനിൽ കേസുകളിൽ പ്രതിയാണ്. നിരളത്തിൽ രാജു എന്ന ആളുടെ വീട്ടിൽ ആക്രമണം നടത്താനാണ് സജി എത്തിയത്. ഇയാളെ ചെറുക്കാനുള്ള വീട്ടുകാരുടെ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്

സജിയുടെ ആക്രമണത്തിൽ വീട്ടുടമ നിരളത്തിൽ രാജുവിന് സാരമായി പരിക്കേറ്റു. ഇയാളിപ്പോൾ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •