തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ അങ്കത്തട്ടിൽ അരങ്ങേറ്റം കുറിയ്ക്കുന്ന റീനു ജെഫിന് പിൻബലമാകുന്നത് മാർഷൽ ആർട്ടും പാട്ടും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇടുക്കി  ജില്ലാ  പഞ്ചായത്ത്  കരിമണ്ണൂർ  ഡിവിഷനിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി റീനു  ജെഫിൻ. തന്റെ കന്നി പോരാട്ടത്തിന് തുടക്കം കുറിയ്ക്കുകയാണ്.പക്ഷെ തെരഞ്ഞെടുപ്പിൽ നിൽക്കുന്ന ത് ഇതാദ്യമൊന്നുമല്ല. ഒരുവട്ടം മത്സരിച്ചിട്ടുണ്ട് വിജയിച്ചിട്ടുമുണ്ട്. അതു പക്ഷേ കലാലയ രാഷ്ട്രീയത്തിലാണ്. 2013_2016 കാലഘട്ടത്തിൽ മൂലമറ്റം സെന്റ്  ജോസഫ്  കോളേജിൽ  ബിരുദ പഠന സമയത്ത് കേരള  സ്റ്റുഡൻസ് യുണിയൻ സംഘടന  രംഗത്തേക്ക്  കടന്ന്  വരികയും.2013_2014 അധ്യയനവർഷത്തിൽ   കോളേജ്  യൂണിയൻ  ആർട്സ്  ക്ലബ്‌  സെക്രട്ടറിയായി  മത്സരിക്കുകയ്യും  വിജയിക്കുകയും  ചെയ്തു.ഇപ്പോൾ തൊടുപുഴ കോപ്പറേറ്റീവ് കോളേജിൽ ബിരുദാനന്തര ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുന്നു.കോവിഡ്  മൂലം  പഠനം  സാധ്യമാകാത്ത  വിദ്യാർത്ഥികൾക്ക്  ട്യൂഷൻ  എടുക്കുകയും, സാമ്പത്തികമായി  പിന്നോക്കംനിൽക്കുന്ന  കുട്ടികൾക്ക്  പഠന  സൗകര്യങ്ങൾ  ഒരുക്കുകയും  ചെയ്യുന്നു.മാർഷ്യൽ ആർട്സ്  രംഗത്തും  കഴിവുകൾ  തെളിയിച്ചയാളാണ്  റീനു  കരാട്ടേ  ബ്ലാക്ക്  ബെൽറ്റും  റീനു  സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ നന്നായി പാടുകയും ചെയ്യും        ഉടുമ്പന്നൂരിലെ ചെപ്പുകുളത്ത് പനച്ചനാനിക്കൽ വീട്ടിൽ ജനിച്ച  റീനു വിവാഹ  ശേഷം  കരിമണ്ണൂർ  മുളപ്പുറത്താണ്   താമസിക്കുന്നത്. കേരള  യൂത്ത്ഫ്രണ്ട്  ഇടുക്കി ജില്ലാ  ജനറൽ  സെക്രട്ടറി  ജെഫിൻ  കൊടുവേലിയാണ്   ഭർത്താവ്. ഭർത്താവ്  ജെഫിനും  തെരഞ്ഞെടുപ്പ് രംഗത്ത് ഭാര്യയ്ക്ക് കൂട്ടായുണ്ട്. രണ്ടര വയസുള്ള ഒരു മകളുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് പാട്ടുപാടിയും  സ്വയം പ്രതിരോധത്തിന്റ  ആദ്യപാഠങ്ങൾ സുഹൂത്തുക്കളായ പെൺകുട്ടികൾക്ക് പരിചയപെടുത്തി കൊടുത്തും കരിമണ്ണൂരിലെ ഈ പെൺകരുത്ത് മുന്നേറുകയാണ് . ആത്മവിശ്വാസത്തോടെ ആത്മധൈര്യത്തോടെ…

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •