Fri. Apr 19th, 2024

പുതുവർഷത്തിൽ ജനറൽ ആശുപത്രിയിൽ പുതിയ ക്രമീകരണങ്ങൾ – നാല് ചികിത്സാ വിഭാഗങ്ങൾ പുതിയ മന്ദിരത്തിൽ പഴയ കെട്ടിടങ്ങൾ ലേലം ചെയ്തു

By admin Jan 17, 2022 #news
Keralanewz.com

പാലാ: പുതുവർഷത്തിൽ പാലാ ജനറൽ ആശുപത്രിയിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.നാലു ചികിത്സാ വിഭാഗങ്ങൾ പുതിയ ഒ.പി മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിച്ചു.ക്വാഷ്വാലിറ്റി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന ഒ.പി.വിഭാഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരുന്ന വലിയ തിരക്ക് കുറയ്ക്കുന്നതിനും രോഗികൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനനുമായാണ് നാല് ഒ.പി വിഭാഗങ്ങൾ പുതിയ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുന്നത്.ഇ. എൻ.ടി., ദന്ത വിഭാഗം, നേത്രചികിത്സ, ഫിസിക്കൽ മെഡിസിൻ ,ഫിസിയോ തെറാപ്പി വിഭാഗക്കളാണ് ആദ്യഘട്ടമായി പുതിയ ഒ.പി. ബിൽഡിംഗിലെ ഒന്നാം നിലയിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നത്‌. നവീന ഇരിപ്പിട സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഒരു മുറിയിൽ ഒന്നിലധികം ഒ.പി. വിഭാഗങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നത് വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചു കൊണ്ടിരുന്നത്. തിരക്ക് ഒഴുവാക്കുവാൻ ആശുപത്രി മാനേജിംഗ് കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയിരുന്നു. മുനിസിപ്പൽ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,മനേജിംഗ് കമ്മിറ്റി അംഗങ്ങളായ വൈസ് ചെയർമാൻ സിജി പ്രസാദ്,, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ,,,ബിജി ജോ ജോ ,ജയ്സൺ മാന്തോട്ടം എന്നിവർ പുതിയ ക്രമീകരണങ്ങൾ വിലയിരുത്തി.


പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുവാൻ നഗരസഭ ലേലം നടത്തി


ജനറൽ ആശുപത്രി കോംപൗണ്ടിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റു ന്നതിനായി നഗരസഭ  ലേലo നടത്തി.ഏഴു ലക്ഷത്തി എൺപതിനായിരം രൂപയ്ക്ക് ലേലം കൊണ്ടു. കൗൺസിൽ യോഗം ചേർന്ന് ലേല നടപടികൾ പൂർത്തിയാക്കുന്നതോടെ കെട്ടിടങ്ങൾ ഒന്നൊന്നായി പൊളിച്ചുനീക്കം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.ക്വാഷ്വാലിറ്റി ബ്ലോക്കിനു സമീപം ആവശ്യമായ പാർക്കിംഗ് ക്രമീകരിക്കുന്നതിന് കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതോടെ വിസ്തൃതമായ സൗകര്യം ലഭിക്കും

Facebook Comments Box

By admin

Related Post