പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട് കാക്കാനുള്ള അഭിമാന പോരാട്ടത്തിനായി നിയോഗിക്കപ്പെട്ടത്; സാവിയോ കാവുകാട്ട്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലാ:കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് പാലാ മുൻസിപ്പാലിറ്റിയിൽ ഏറ്റവും പ്രധാനപ്പെട്ടതും.,വിജയം അനിവാര്യമായതുമായ വാർഡാണ്‌ അരുണാപുരം വാർഡ്.കാരണം മറ്റൊന്നുമല്ല കരിങ്ങോഴയ്ക്കൽ വീട് സ്ഥിതി ചെയ്യുന്ന വാർഡാണ്‌ 22 ആം വാർഡായ അരുണാപുരം വാർഡ്.

എല്ലാത്തവണയും ശക്തമായ മത്സരത്തിലൂടെയാണ് വിജയിച്ചിട്ടുള്ളത്. കാരണം ഈ വാർഡിൽ സിപിഎം നും ശക്തമായ വേരുകൾ ഉണ്ട്.2010 ലെ തെരെഞ്ഞെടുപ്പിൽ മാണിസാറിന്റെ വീടിരിക്കുന്ന വാർഡിൽ സഖാവ് വി ആർ രാജേഷ് വിജയിച്ചപ്പോൾ പത്ര മാധ്യമങ്ങളിൽ കൂടി ഉണ്ടായ വിമർശനങ്ങൾക്കു കൈയ്യും.,കണക്കുമില്ലായിരുന്നു.

അത് കണക്കു കൂട്ടി തന്നെയാണ് 2015ൽ  ഷെറിൻ തോമസ് എന്ന വനിതയിലൂടെ വാർഡ് തിരിച്ചു പിടിക്കാൻ കഴിഞ്ഞതും.ഇത്തവണ ഇടതു മുന്നണി സ്ഥാനാർത്ഥിയായി ജോസ് വിഭാഗം മാറുമ്പോൾ സിപിഎം ന്റെ ശക്തമായ പിന്തുണയും ലഭിക്കുന്നു അത് കൊണ്ട് തന്നെ ഏറെ വിജയ പ്രതീക്ഷയിലാണ് കരിങ്ങോഴയ്ക്കൽ തറവാടിന്റെ മാനം കാക്കാൻ നിയോഗം സിദ്ധിച്ച സാവിയോ കാവുകാട്ടും.

ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാവിയോ കാവുകാട്ടിന് ഇത് 25 വർഷമായി കാത്ത് കാത്തിരുന്നു കൈവന്ന ഭാഗ്യമാണ്.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് സാവിയോ പൊതുപ്രവർത്തന രംഗത്തേയ്ക്ക് കടന്നു വന്നത്.പാലാ സെന്റ് തോമസ് കോളേജിൽ നിന്നും പോസ്റ്റ് ഗ്രാജ്വേറ്റ് പൂർത്തിയാക്കുമ്പോൾ തന്നെ യൂണിയൻ മെമ്പറായിരുന്നു.കോ ഓപ്പറേറ്റിവ് ട്രെയിനിങ് കോളേജിന്റെ ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് പാലാ ടൗൺ ജൂനിയർ ചേംബർ പ്രതിനിധിയായും.,കേരളാ കോൺഗ്രസ് പാർട്ടിയുടെ നിയോജക മണ്ഡലം സെക്രെട്ടറി ആയുമൊക്കെ ഈ പൊതു പ്രവർത്തകൻ നിറഞ്ഞു നിന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടൗൺ യൂണിറ്റ് സെക്രെട്ടറി ,അരുണാപുരം റെസിഡന്റ്‌സ് അസോസിയേഷൻ സെക്രെട്ടറി -.,പിതൃവേദി സംഘാടകൻ.എന്നീ മേഖലകളിലായി കഴിഞ്ഞ 25 വർഷക്കാലം പൊതുപ്രവർത്തന രംഗത്തെ നിറഞ്ഞ സാന്നിധ്യമാണ് സാവിയോ കാവുകാട്ട് എന്ന ഈ തികവാർന്ന സംഘാടകൻ.

കഴിഞ്ഞ 25 വർഷമായി ഈ വാർഡിലെ ജനങ്ങളുമായി എനിക്ക് നല്ല ബന്ധമാണുള്ളത്.കൂടാതെ ഇപ്പോൾ ഇടതു മുന്നണിയുടെ ഭാഗവുമായതിനാൽ മികച്ച ഭൂരിപക്ഷത്തോടെയാവും വിജയമെന്ന കാര്യത്തിൽ സാവിയോയ്ക്ക് സംശയമൊന്നുമില്ല.പാലായിലെ 26 വാർഡുകളിൽ ഏറ്റവും വിജയ പ്രതീക്ഷയുള്ള ഇടതു മുന്നണി സ്ഥാനാർത്ഥിയും ഇദ്ദേഹമാണ്.

നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപേ മാണി സാറിന്റെ ധർമ്മ പത്നിയുടെ അനുഗ്രഹം വാങ്ങാനായി  ചെന്നപ്പോൾ കുട്ടിയമ്മ ചേട്ടത്തിയും പറഞ്ഞു സാവിയോ അല്ലെ.,അപ്പോൾ വിജയം ഉറപ്പാ..അത് മതി സാവിയോയ്ക്കും മാണിസാറിന്റെ ഭാര്യയായ കുട്ടിയമ്മ ചേടത്തിയിൽ നിന്നും ഇങ്ങനെ ഒരു ഉറപ്പ് സാവിയോയ്ക്കല്ലാതെ മറ്റാർക്കു ലഭിക്കും. ഇന്ന്ഇരുപത്തൊന്നാം തീയതി രാവിലെയും സാവിയോ കർമ്മ നിരതനാണ്.രാവിലെ തന്നെ വീട് കയറി വോട്ടഭ്യർത്ഥിക്കാനുള്ള തിരക്കിലാണ്.രാവിലെ തന്നെ തുടങ്ങിയോ എന്ന കുസൃതി ചോദ്യത്തിന് തെരെഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല എല്ലാ ദിവസവും ഇത് തന്നെയാ എന്റെ പരിപാടി എന്ന സാവിയോയുടെ മറുപടിയിലുമുണ്ട് ഒരു ജനകീയ നേതാവിന്റെ ജനകീയത സ്പുരിക്കുന്ന ആത്മവിശ്വാസം. കേന്ദ്ര ഗവൺമെൻ്റ് പദ്ധതിയായ ജാൻ ശിക്ഷൻ സസ്തൻ ബി.ഒ.എം മെമ്പറാണ് 

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •