തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പ്രതിഫലം വർദ്ധിപ്പിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പ്രതിഫലം വർദ്ധിപ്പിച്ചു. പ്രിസൈഡിംഗ് ഓഫീസർ, കൗണ്ടിംഗ് സൂപ്പർവൈസർ എന്നിവർക്ക് ദിവസം 600/- രൂപ വീതം ലഭിക്കും.പോളിംഗ് ഓഫീസർ, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവർക്ക് 500/- രൂപ വീതമാണ് ലഭിക്കുക. പോളിംഗ് അസിസ്റ്റന്റിന് 400/- രൂപ വീതവും പ്രതിഫലം ലഭിക്കും. ജില്ലാതല മാസ്റ്റർ ട്രെയ്‌നർമാർക്ക് ഒരു സെഷന് 750/- രൂപ വീതവും ബ്ലോക്കുതല ട്രെയ്‌നർമാർക്ക് സെഷന് 500/- രൂപ വീതവും ലഭിക്കും.ഇത് കൂടാതെ എല്ലാ ഉദ്യോഗസ്ഥർക്കും ഫുഡ് അലവൻസ് ആയി പ്രതിദിനം 250/- രൂപയും അനുവദിക്കും.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •