ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാർ സ്ലീവാ മെഡിസിറ്റി പാലാ ആരംഭിച്ച 10 പ്രിവെന്റീവ് ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾക്ക് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലാ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കക എന്ന ഉദ്ദേശത്തോടെ മാർ സ്ലീവാ മെഡിസിറ്റി പാലാ ആരംഭിച്ച 10 പ്രിവെന്റീവ് ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾക്ക് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നു. എക്സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പ് പാക്കേജ്, കാർഡിയാക് എക്സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പ്, ഡയബെറ്റിക് ഹെൽത്ത് ചെക്കപ്പ്, കിഡ്‌നി ഹെൽത്ത് ചെക്കപ്പ്, പീഡിയാട്രിക് ഹെൽത്ത് ചെക്കപ്പ്, കോർപ്പറേറ്റ്, ബേസിക് കാർഡിയാക് ഹെൽത്ത് ചെക്കപ്പ്, ഹോൾ ബോഡി പാക്കേജ് (മെയിൽ), ഹോൾ ബോഡി പാക്കേജ് (ഫീമെയിൽ), വെൽ വുമൺ ഹെൽത്ത് ചെക്കപ്പ് എന്നീ പാക്കേജുകളാണ് ആശുപത്രിയിലെത്തുന്ന രോഗികളുടെ ഉയർന്നതോതിലുള്ള അഭ്യർത്ഥനയെ മാനിച്ച് പുനരാരംഭിക്കുന്നത്. ക്രിസ്തുമസ്, പുതുവത്സരം എന്നിവ അടുത്ത് വരുന്ന സാഹചര്യത്തിൽ, ആഘോഷ വേളകളിൽ ആരോഗ്യപൂര്ണമായി ഇരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ചെക്കപ്പ് പാക്കേജുകൾ പുനരാരംഭിക്കുന്നത്.നല്ല ആരോഗ്യം നിലനിർത്തുവാൻ അത്യന്താപേക്ഷിതമായ കാര്യങ്ങളിൽ ഒന്നാണ് കൃത്യമായ ഇടവേളകളിൽ നടത്തേണ്ട ആരോഗ്യ പരിശോധന. ജോലി സംബന്ധമായ സമ്മർദ്ദങ്ങൾ, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വിശ്രമമില്ലായ്മ എന്നിങ്ങനെ നിരവധി കാരണങ്ങൾ നമ്മുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ ആരോഗ്യകരമായ ജീവിതരീതി നയിക്കേണ്ടതിന്റെ ആവശ്യകത ദിനംപ്രതി കൂടിവരുന്നു. നല്ല ആരോഗ്യം നിലനിർത്താൻ നമ്മുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ് പ്രിവെന്റീവ് ഹെൽത്ത് ചെക്കപ്പ് പാക്കേജ്. വിശദമായ മെഡിക്കൽ വിലയിരുത്തലും ആരോഗ്യ അവബോധനവും അടങ്ങുന്ന പ്രത്യേക ആരോഗ്യ പരിശോധന പാക്കേജുകളാണ് ഇവിടെ നൽകുന്നത്. ശരീരത്തിലെ എല്ലാ സുപ്രധാന അവയവങ്ങളുടെയും പ്രവർത്തനം പഠിക്കുന്നതിനും ഭാവിയിലുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനായി ഓരോ പാക്കേജും പ്രത്യേകമായിട്ടാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.  പ്രമേഹ രോഗികൾക്ക് രോഗം നിയന്ത്രിക്കാനായും പ്രമേഹരോഗം മൂലം കിഡ്നി ഫെയ്‌ലിയർ മുതലായ പാർശ്വഫലങ്ങൾ വരാതിരിക്കാനായി  പ്രത്യേക ഡയബറ്റിക് പാക്കേജുകളുണ്ട്. അതുപോലെ തന്നെ വൃക്കരോഗം അനുദിനം വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ വൃക്കരോഗത്തെ തടയാനായി കിഡ്നി ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമുണ്ട്. വ്യക്തിഗത ചികിത്സക്ക് പ്രാധാന്യം നല്കുന്നതിനോടൊപ്പം കോർപ്പറേറ്റ് സ്ഥാപനങ്ങളെയും ഈ ആരോഗ്യ പാക്കേജുകളിലൂടെ ലക്ഷ്യമിടുന്നു. മികച്ച ചികിത്സാനിർണയം, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം, അത്യാധുനിക ചികിത്സാനിർണ്ണയോപാധികൾ എന്നിവ സ്വന്തമായുള്ള മാർ സ്ലീവാ മെഡിസിറ്റി പാലാ, ആരോഗ്യം മെച്ചപ്പെടുത്തുകയും അതുവഴി അസുഖം വരാനുള്ള സാധ്യത കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ പുനരാരംഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •