കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ യു ഡീ എഫ് സ്ഥാനാർഥികൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കടുത്തുരുത്തി : നിയോജകമണ്ഡലത്തിലെ യു ഡീ എഫ് സ്ഥാനാർത്ഥികൾ പ്രതീക്ഷ നഷ്ടപ്പെട്ടതിനാൽ പ്രചരണത്തിൽ വളരെ പുറകിൽ ആണ്. കൂടാതെ ജോസഫ് വിഭാഗത്തിനും കോൺഗ്രസിനും റിബൽ സ്ഥാനാർഥികൾ ഉണ്ടെന്നുള്ളത് ഇവരെ പ്രവർത്തനത്തിൽ പിന്നോട്ടടിക്കുന്നു. കടുത്തുരുത്തി ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ കോൺഗ്രസ്സ് എ വിഭാഗം ആവശ്യപ്പെട്ട സീറ്റ് ആണ്. എന്നാൽ ഐ വിഭാഗം നേതാവായ സുനു ജോർജ് ആണ് ഇവിടെ മത്സരിക്കുന്നത്. മാഞ്ഞൂർ സ്വദേശി ലൂക്കോസ്മാ ക്കിലും സീറ്റിനായി രംഗത്ത് ഉണ്ടായിരുന്നു. കാലുവാരൽ ഉറപ്പായ സ്ഥിതിക്ക് യു ഡീ എഫ് പ്രവർത്തനം മന്ദ ഗതിയിൽ ആണ്. അതിനിടയിൽ ഐ, എ വിഭാഗം തമ്മിൽ പോർവിളിയും ഉണ്ടായെന്നു പറയപ്പെടുന്നു.

കുറവിലങ്ങാട് ഡിവിഷനിലും സ്ഥിതി വ്യത്യസ്തമല്ല. എൽ ഡീ എഫ് സ്ഥാനാർഥി നിർമല ജിമ്മി ആണെന്നറിഞ്ഞപ്പോൾ തന്നെ ജോസഫ് വിഭാഗം സ്ഥാനാർഥി മേരി സെബാസ്റ്റ്യൻ പിന്മാറിയ സ്ഥിതി ആണ്. പഞ്ചായത്തുകളിലും കോൺഗ്രസ്സ് റിബലുകൾ യു ഡീ എഫ് ന്‌ പാരയാകുന്നു.

മാഞ്ഞൂർ പഞ്ചായത്തിൽ വാർഡ് 9 ഇൽ കോൺഗ്രസ്സ് രണ്ടും ഗ്രൂപ്പിൽ നിന്നും ഓരോ സ്ഥാനാർത്ഥികൾ ഉണ്ട്. കൂടാതെ ജോസഫ് വിഭാഗം മത്സരിക്കുന്ന സീറ്റുകളിൽ കോൺഗ്രസ്സ് റിബലുകൾ ഉണ്ട് താനും. മാഞ്ഞൂർ പഞ്ചായത്തിൽ അടക്കം ജോസഫ് വിഭാഗത്തെ കോൺഗ്രസ്സ് സീറ്റ് വിഭജനത്തിൽ ചതിച്ചു എന്ന് അവർക്ക് ആക്ഷേപം ഉണ്ട്. മാണി ഗ്രൂപ്പ്‌ വിട്ട്പോ യ ഒഴിവിൽ ജോസഫ് ഗ്രൂപ്പിന് ലഭിച്ചത് 2 സീറ്റ് ആണ് പഞ്ചായത്തിൽ. കൂടാതെ സീനിയർ ജോസഫ് വിഭാഗം നേതാവ് സിഎം ജോർജ് ന് മോൻസ് ഇടപെട്ടു സീറ്റ് നിഷേധിച്ച സാഹചര്യവും മണ്ഡലത്തിൽ ഉണ്ട്.

കുറവിലങ്ങാടും ഉഴവൂരും കൊണ്ഗ്രെസ്സ് റിബലുകൾ യു ഡീ എഫ് ഇൽ പ്രതിസന്ധി മൂർച്ഛിക്കുവാൻ കാരണമായി.

കുറവിലങ്ങാട് ബ്ളോക് സീറ്റിൽ, കോൺഗ്രസ്‌ എ ഗ്രൂപ്പിന്‌ നൽകിയ സീറ്റ് ജോസഫ് വിഭാഗം നേതാവിന് വിറ്റു എന്നും ആക്ഷേപം ഉണ്ട്. മാണി വിഭാഗം നേതാവ് പിസി കുര്യൻ ആണ് ഇടതുപക്ഷ സ്ഥാനാർഥി.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •