നടിമാരെ ആവശ്യമുണ്ടെന്ന് ഫോൺവിളിയുമായി ‘സംവിധായകൻ’; പരാതി നൽകി അൽഫോൻസ് പുത്രൻ, തട്ടിപ്പ് നമ്പർ പുറത്തുവിട്ടു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംവിധായകൻ അൽഫോൻസ് പുത്രന്റെ പേരിൽ ഫോൺ വിളിച്ച് തട്ടിപ്പിന് ശ്രമം. ‘അൽഫോൻസ് പുത്രൻ’ ആണെന്ന പേരിൽ നിരവധി നടിമാരെയും മറ്റു സ്ത്രീകളെയും വിളിച്ചു. അൽഫോൻസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്‌. തട്ടിപ്പിനായി ഉപയോ​ഗിക്കുന്ന ഫോൺ നമ്പർ പുറത്തുവിട്ട് തട്ടിപ്പിൽ വീഴരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽക‌ി. “‘9746066514’, ‘9766876651’ഈ രണ്ട് ഫോൺ നമ്പറുകളിലേക്കും നിങ്ങളുടെ ശ്രദ്ധ കൊണ്ടുവരാൻ ഞാൻ ആ​ഗ്രഹിക്കുന്നു. സിനിമാരം​ഗത്തുള്ള നിരവധി നടിമാരെയും മറ്റ് സ്ത്രീകളെയും ഞാനാണെന്ന് പറഞ്ഞ് ഈ വ്യക്തി വിളിക്കുന്നുണ്ട്. ഞാൻ ഈ നമ്പറിലേക്ക് വിളിച്ച് നോക്കി. അൽഫോൻസ് പുത്രനാണ് എന്ന് പറഞ്ഞാണ് അപ്പോഴും അയാൾ ഫോണെടുത്തത്. ഞാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതിനാൽ സമാനമായ കോളുകൾ നിങ്ങൾക്കും ലഭിച്ചാൽ കരുതിയിരിക്കുക. നിങ്ങളെ വിഡ്ഢിയാക്കാൻ അയാളെ അനുവദിക്കരുത്. ഇത്തരത്തിലുള്ള കോൾ ലഭിച്ചാൽ വ്യക്തിപരമായ യാതൊരു വിവരങ്ങളോ ഫോട്ടോയോ വീഡിയോയോ നൽകരുത്. അതൊരു തട്ടിപ്പാണെന്ന് മനസിലാക്കുക”,അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •