ബെവ്ക്യൂ ടോക്കണ്‍ ഒഴിവാക്കിയിട്ടില്ല, വാര്‍ത്തകള്‍ തള്ളി ബിവറേജസ് കോര്‍പ്പറേഷന്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനയ്ക്ക് ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയിട്ടില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി എന്നത് തെറ്റായ വാര്‍ത്തയാണെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ബെവ്ക്യൂ ആപ്പ് തകരാറിലായതിനാല്‍ ടോക്കണ്‍ ഒഴിവാക്കാന്‍ ഉത്തരവായെന്നാണ് വ്യാജ വാര്‍ത്ത പ്രചചിച്ചത്. എന്നാല്‍ ബെവ്ക്യൂ ആപ്പിന് തകരാറുകള്‍ ഇല്ല. കെഎസ്ബിസി ചില്ലറ വില്‍പ്പന ശാലകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ബെവ്ക്യൂ ആപ്പ് വഴിയുടെ ടോക്കണ്‍ വഴി മാത്രമേ മദ്യം നല്‍കു. നിലവിലെ ടോക്കണ്‍ സമ്പ്രദായം തുടരുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി വ്യക്തമാക്കി.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •