ഈ തെരെഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും,പാലായുടെ വികസനത്തിന് മാണിസാറിന്റെ മുഖം;ജോസ് കെ മാണി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലാ:ഈ വരുന്ന തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റങ്ങൾക്കു തുടക്കം കുറിക്കുന്നതാകുമെന്ന് ജോസ്  കെ മാണി എം പി പ്രസ്താവിച്ചു.പാലാ മിൽക്ക് ബാർ ആഡിറ്റോറിയത്തിൽ എൽ ഡി എഫ് പാലാ മണ്ഡലം കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി

വികസന കാര്യത്തിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് എൽ ഡി എഫ് സർക്കാർ കേരളത്തിൽ നടപ്പാക്കിയിട്ടുള്ളത്.ലൈഫ് ഭവന പദ്ധതി തന്നെ എടുത്താൻ പാവങ്ങളായ ജനങ്ങൾക്ക്‌ ഇത്ര അധികം  സഹായകരമായ നിലപാട് സ്വീകരിച്ച മറ്റൊരു സർക്കാറുണ്ടോ എന്ന് സംശയമാണെന്നും ജോസ് കെ മാണി പറഞ്ഞു.അതുകൊണ്ടു തന്നെ ഒരു വിജയം മാത്രമല്ല ഉജ്ജ്വല വിജയമാണ് ഉണ്ടാവേണ്ടതെന്നും ജോസ് കെ മാണി സൂചിപ്പിച്ചു

പാലാ മുൻസിപ്പാലിറ്റി കഴിഞ്ഞ കാലങ്ങളിൽ വികസന രംഗത്ത് കുതിച്ചുചാട്ടം തന്നെ നടത്തിയിരുന്നു.അതിനായി ഓരോ കൗൺസിലർമാരും യത്നിച്ചു.പാലാ കേരളത്തിന്റെ വികസന പരിച്ഛേദമായി മാറി.പാലായുടെ വികസനത്തിനെല്ലാം മാണിസാറിന്റെ മുഖമാണുള്ളത്.മാണി സാറിന്റെ വികസന സ്വപ്നങ്ങളാണ് പാലാ മുൻസിപ്പാലിറ്റി നടപ്പിലാക്കിയത്.

മാണിസാറിനെ തള്ളി പറഞ്ഞു പോയവരെ നമ്മൾ തിരിച്ചറിയണമെന്നും.നമ്മളത് ജനങ്ങളോട് പറയണമെന്നും ജോസ് കെ മാണി പറഞ്ഞു.തുടർന്ന് പാലാ നഗരസഭയിലെ 26 സ്ഥാനാർഥികളെയും പരിചയപ്പെടുത്തി.

ബൈജു കൊല്ലമ്പറമ്പിൽ താൻ തുടർ സംവരണത്തിനെതിരെ ഹൈക്കോടതിയിൽ കേസ് വിജയിച്ചാണ് ഇപ്പോൾ മത്സര രംഗത്തുള്ളതെന്ന് പറഞ്ഞപ്പോൾ.ആന്റോ പടിഞ്ഞാറേക്കര തന്റെ പിതാവ് മുൻസിപ്പൽ ചെയർമാനായിരുന്ന കാര്യം അനുസ്മരിച്ചു.ബിനു പുളിക്കകണ്ടമാവട്ടെ താൻ വിജയിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞു വ്യത്യസ്തനായി.എന്നാൽ ഇരുപത്തിയാറാം വാർഡിലെ വനിതാ സ്ഥാനാർത്ഥി താൻ എൻ സി പി യുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്ന് പറഞ്ഞപ്പോൾ തെറ്റ് മനസിലായ സിപിഎം നേതാവ് ഗിരീഷ് ഉടനെ മൈക്കിലൂടെ തിരുത്തി  എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

ലാലിച്ചൻ ജോർജ്.,ഫിലിപ്പ് കുഴികുളം.,തോമസ് വി ടി.,ഷാർലി മാത്യു.,ഔസേപ്പച്ചൻ തകിടിയേൽ., പൂവേലി ജോസുകുട്ടി എന്നിവർ പ്രസംഗിച്ചു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •