Thu. Apr 25th, 2024

വിവാഹവാഗ്ദാനം നല്‍കി മാട്രിമോണിയല്‍ സൈറ്റുകളിലൂടെ 40-ലധികം സ്ത്രീകളെ പറ്റിച്ചു: യുവാവ് അറസ്റ്റില്‍

By admin Jan 20, 2022 #news
Keralanewz.com

മുംബൈ : വിവാഹവാഗ്ദാനം നല്‍കി മാട്രിമോണിയല്‍ സൈറ്റുകളിലൂടെ സ്ത്രീകളെ പറ്റിച്ച യുവാവ് അറസ്റ്റില്‍. ബി.ടെക്,എം.ബി.എ ബിരുദധാരിയായ അനുരാഗ് ചവാന്‍ എന്ന വിശാല്‍ സുരേഷ് ചവാനെയാണ്(34) മുംബൈ പോലീസ് പിടികൂടിയത്.

വ്യാജ പ്രൊഫൈലുകളിലൂടെയാണ് ചവാന്‍ സ്ത്രീകളെ കബളിപ്പിച്ചിരുന്നത്.

മാട്രിമോണിയല്‍ വഴി സമ്ബന്ന കുടുംബത്തിലുള്ള സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി ചവാന്‍ വശീകരിക്കുകയായിരുന്നു. പരിചയപ്പെട്ടശേഷം ഒരു പ്രമുഖ മൊബൈല്‍ നിര്‍മാണ കമ്ബനിയിലാണ് തനിക്ക് ജോലിയെന്നും ഏറ്റവും പുതിയ ഐ ഫോണുകള്‍ സമ്മാനമായി നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളെ വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. കബളിപ്പിക്കലിന് ഇരയായ 28കാരി മുംബൈ പോലീസിനെ സമീപിക്കുകയും പ്രതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

മാട്രിമോണി സൈറ്റില്‍ പ്രതിയെ കണ്ടിരുന്നെന്നും എന്നാല്‍ പിന്നീട് ഷെയര്‍ മാര്‍ക്കറ്റ് നിക്ഷേപത്തിന്‍റെ പേരില്‍ 2.25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും അവര്‍ ആരോപിച്ചു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചവാനെ പിടികൂടിയത്. പ്രതി തന്‍റെ പേരിലല്ലാത്ത ഒരു മൊബൈല്‍ നമ്ബറാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. കോള്‍ റെക്കോഡുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് കല്യാണ്‍ ഈസ്റ്റിലെ താമസസ്ഥലത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ചവാന്‍ കുറഞ്ഞത് 40 സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ വഞ്ചനയ്ക്കും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ടെന്നും ഇന്‍സ്പെക്ടര്‍ സുധീര്‍ ജാദവ് പറഞ്ഞു

Facebook Comments Box

By admin

Related Post