നവംബര്‍ 26ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്കിങ് ജീവനക്കാരും പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: നവംബര്‍ 26ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്കിങ് ജീവനക്കാരും പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍ എന്നിങ്ങനെയുള്ള വാണിജ്യ ബാങ്കുകളിലെ ജീവനക്കാരെ കൂടാതെ സഹകരണ, ഗ്രാമീണ ബാങ്കുകള്‍, റിസര്‍വ് ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.റിസര്‍വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യുഎഫ്, ആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളാണു പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ഗ്രാമീണ ബാങ്കിങ് മേഖലയില്‍ യുണൈറ്റഡ് ഫോറം ഓഫ് റീജനല്‍ റൂറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കും. ബാങ്കിങ് മേഖലയിലെ എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •