Tue. Apr 23rd, 2024

‘അര്‍ഹരായവര്‍ക്ക് പുതിയ പട്ടയം’: രവീന്ദ്രന്‍ പട്ടയം ക്രമവത്കരിക്കല്‍ ഉടന്‍ തുടങ്ങുമെന്ന് കലക്ടര്‍

By admin Jan 21, 2022 #idukki #PATTAYAM
Keralanewz.com

രവീന്ദ്രന്‍ പട്ടയങ്ങള്‍ ക്രമവത്കരിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ്.

പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും വകുപ്പുതലത്തില്‍ ഇതിനായി പ്രത്യേക ടീം രൂപീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

രവീന്ദ്രന്‍ പട്ടയങ്ങളെന്ന പേരില്‍ ദേവികുളം താലൂക്കിലെ ഒമ്ബത് വില്ലേജുകളിലായി വിതരണം ചെയ്ത 530 പട്ടയങ്ങളാണ് നിയമ സാധ്യതയില്ലാത്തതിനാല്‍ റദ്ദ് ചെയ്യാനൊരുങ്ങുന്നത്. കണ്ണന്‍ ദേവന്‍ വില്ലേജ് ഭൂമി വീണ്ടെടുപ്പു നിയമ പ്രകാരം പട്ടയം നല്‍കാന്‍ കലക്ടര്‍ക്ക് മാത്രം അധികാരമുള്ള കെ.ഡി.എച്ച്‌ വില്ലേജില്‍ വിതരണം ചെയ്ത 127 പട്ടയങ്ങള്‍ പ്രത്യേകം പരിശോധിക്കും. ആകെ 4251 ഹെക്ടര്‍ ഭൂമിക്കാണ് പട്ടയം നല്‍കിയത്. അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നവരുടെ പട്ടയം റദ്ദാക്കി അര്‍ഹരായവര്‍ക്ക് പുതിയ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ക്കാണ് റവന്യൂ വകുപ്പ് തുടക്കമിട്ടിരിക്കുന്നത്.

അതേസമയം കൃഷിഭൂമിയെന്നു കാണിച്ച്‌ കൈവശപ്പെടുത്തിയ പട്ടയ ഭൂമിയില്‍ വന്‍കിട റിസോര്‍ട്ടുകളും പാര്‍ട്ടി ഓഫീസുകളും നിലനില്‍ക്കുമ്ബോള്‍ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ പട്ടയം കൈവിട്ടു പോകുമോയെന്ന ആശങ്കയിലാണ് ഇടത്തരം കര്‍ഷക കുടുംബങ്ങള്‍.

Facebook Comments Box

By admin

Related Post