Thu. Apr 25th, 2024

‘എല്ലാത്തിനും കാരണഭൂതരായ അങ്ങ്​ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌​ സുധാകര​ന്‍റ കത്ത്​

By admin Jan 21, 2022 #k sudhakaran
Keralanewz.com

കോവിഡ്​ വ്യാപനത്തില്‍ സി.പി.എമ്മി​െന്‍റ പങ്കിനെ സൂചിപ്പിച്ചും മൂഖ്യമ​ന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചും കെ.പി.സി.സി പ്രസിഡന്‍റ്​ കെ.

സുധാകരന്‍. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രിക്കായി എഴുതിയ കത്തിലാണ്​ കെ. സുധാകര​െന്‍റ രൂക്ഷ വിമര്‍ശനം. കേരളത്തിലെ കോവിഡി​െന്‍റ വ്യാപനം സംബന്ധിച്ച്‌​ പറഞ്ഞ ശേഷം എല്ലാത്തിനും കാരണഭൂതരായ മുഖ്യമന്ത്രി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമെന്നാണ്​ പരിഹാസ രൂപേണ സുധാകരന്‍ കുറിച്ചത്​.

മരുമകന്‍ തലസ്​ഥാനത്തുണ്ടല്ലോ, അങ്ങ്​ ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ എന്ന്​ സുധാകരന്‍ കത്തില്‍ വിമര്‍ശിച്ചു. കോടിയേരിക്ക്​ ചിലപ്പോഴൊക്കെ ഉച്ചക്കിറുക്കുണ്ടെന്നും സുധാകരന്‍ കുറിച്ചു.

സുധാകര​െന്‍റ കത്തില്‍ നിന്ന്​

‘താങ്കള്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമുണ്ട്. പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍ കേരളത്തില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ!

അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്ബോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം ” നന്നായി” തന്നെ നിര്‍വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം.

കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവര്‍ക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ., കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടും ”അങ്ങേര്‍ക്കത്” മനസ്സിലായില്ലെന്നു തോന്നുന്നു.

എല്ലാത്തിനും ”കാരണഭൂതനായ” അങ്ങ് എ.കെ.ബാലന്‍ ഇന്ന് ദേശാഭിമാനിയില്‍ പറഞ്ഞതുപോലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ”അമേരിക്കയില്‍” സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.

വിജയ​െന്‍റ അമേരിക്കയിലേക്കുള്ള യാത്രക്ക്​ ശേഷം കേരള പൊലീസിനും സുഖമാണ്​ എന്നറിയുമല്ലോ. കാരണം ഇപ്പോള്‍ കുത്തിമലര്‍ത്തിയ ശവശരീരങ്ങള്‍ നിങ്ങളുടെ ഗു​ണ്ടകള്‍ പൊലീസ്​ സ്​റ്റേഷനില്‍ തന്നെ എത്തിക്കുന്നതിനാല്‍ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നു. അങ്ങയുടെ ഭരണത്തില്‍ ഗുണ്ടകള്‍ പോലും എത്ര മാന്യന്‍മാര്‍!’

Facebook Comments Box

By admin

Related Post