കോവിഡ് വ്യാപനം: കോട്ടയംജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം

Spread the love
       
 
  
    

കോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്ന് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ ജില്ലയിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ

ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 50 പേർക്കു മാത്രം പങ്കെടുക്കാം.


ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ.
വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല.
ഒൻപതാം ക്ലാസ് വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേയ്ക്ക് ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. എന്നാൽ തെറാപ്പി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്‌പെഷൽ സ്‌കൂളുകൾക്ക് ഇതു ബാധകമല്ല.


സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ട് വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാർ, അർബുദ രോഗികൾ, തീവ്രരോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാം. സർക്കാർ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഓഫീസ് മേധാവിക്ക് അനുമതി നൽകാം.


കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആളുകൾ ഒത്തുചേർന്നാൽ പൊലീസുമായി ചേർന്ന് നിയമനടപടി സ്വീകരിക്കുന്നതിന് ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തി

ജനുവരി 23, 30 തീയതികളിൽ അനുവദനീയമായ ഇളവുകൾ

അടിയന്തിര – അവശ്യസേവനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിട്ടുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസ് തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.
അടിയന്തര – അവശ്യ സേവനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ, സംഘടനകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസ് തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.
ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളുടെ വാഹനങ്ങൾക്കും ജീവനക്കാർക്കും ജോലി നിർവഹണത്തിന് യാത്രാനുമതി. അത്യാവശ്യ ജീവനക്കാർ മാത്രമേ ഓഫീസിൽ എത്തേണ്ടതുള്ളൂ.
ചികിത്സാവശ്യത്തിന് പോകുന്ന രോഗികൾ, വാക്‌സിനേഷൻ എടുക്കാൻ പോകുന്നവർ എന്നിവർക്ക് ആശുപത്രി രേഖ, വാക്‌സിനേഷൻ രേഖ എന്നിവ ഉപയോഗിച്ച് യാത്ര അനുവദിക്കും.
ദീർഘദൂര ബസ് സർവീസ്, ട്രെയിൻ, വിമാന യാത്രകൾ അനുവദിക്കും. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേയ്ക്ക് യാത്രക്കാരെ കൊണ്ടു പോകുന്നതിന് പൊതുഗതാഗത വാഹനങ്ങൾ, ടാക്‌സികൾ, ഗുഡ്‌സ് കാര്യേജ് എന്നിവയ്ക്ക് അനുമതി. യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതും യാത്രാ രേഖകൾ/ടിക്കറ്റ് കൈയിൽ കരുതേണ്ടതുമാണ്.
ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം. സ്ഥാപനങ്ങൾ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം.
ഹോട്ടലുകൾക്കും ബേക്കറികൾക്കും ഹോം ഡെലിവറി, പാഴ്‌സൽ എന്നിവയ്ക്കായി രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം.
ബാറുകൾക്കും കള്ളുഷാപ്പുകൾക്കും പാഴ്‌സൽ സർവീസിനായി രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം.
വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയ്ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 20 പേരായി നിജപ്പെടുത്തി. പരിപാടികളിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിക്കണം.
ഇ-കൊമേഴ്‌സ്, കൊറിയർ സേവനങ്ങൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ അനുവദിക്കും.
ടൂറിസം കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് രേഖകൾ സഹിതം സ്വന്തം വാഹനം/ടാക്‌സിയിൽ യാത്ര ചെയ്യാനും ഹോട്ടൽ/റിസോട്ടിൽ താമസിക്കാനും അനുമതി.
സിഎൻജി/എൽഎൻജി/എൽപിജി ട്രാൻസ്‌പോർട്ടേഷൻ അനുവദനീയം.
മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടവർക്കും അഡ്മിറ്റ് കാർഡ്, ഐ.ഡി. കാർഡ്/ഹാൾ ടിക്കറ്റ് ഉപയോഗിച്ച് യാത്ര അനുവദിക്കും.
ആശുപത്രികൾ, ഡിസ്‌പെൻസറികൾ, മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ സാമഗ്രികൾ വിൽക്കുന്ന കടകൾ, നഴ്‌സിംഗ് ഹോംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യാത്രചെയ്യാം.
ടോൾ ബൂത്ത്, അച്ചടി-ദൃശ്യ-ഇലക്ട്രോണിക് മാധ്യമങ്ങൾ, സോഷ്യൽ മീഡിയ ഹൗസസ് എന്നിവയുടെ പ്രവർത്തനം അനുവദിക്കും.
സാനിറ്റേഷൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജോലി സ്ഥലത്തേയ്ക്കും തിരിച്ചും യാത്ര അനുവദിക്കും.
അത്യാവശ്യ സന്ദർഭങ്ങളിൽ വാഹന അറ്റകുറ്റപ്പണിക്കായി വർക്ക്‌ഷോപ്പുകൾക്ക് പ്രവർത്തിക്കാം.

ജനുവരി 23,30 തീയതികളിൽ ആരാധനാലയത്തിന്റെ അങ്കണത്തിനു പുറത്തേക്ക് ഘോഷയാത്ര, എഴുന്നെള്ളിപ്പ് എന്നിവ നടത്തുന്നതും നിരോധിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവിറക്കി. ഞായറാഴ്ചകളിൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഉത്സവങ്ങൾ, പെരുന്നാളുകൾ തുടങ്ങി മതപരമായ ചടങ്ങുകൾ ആരാധനാലയത്തിനുള്ളിൽ തന്നെ നടത്തണം. പരമാവധി 50 പേർക്ക് പങ്കെടുക്കാം.

കോട്ടയം ജില്ലയിൽ 3182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3182 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 68 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 966 പേർ രോഗമുക്തരായി. 6822 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 46.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

രോഗം ബാധിച്ചവരിൽ 1502 പുരുഷൻമാരും 1308 സ്ത്രീകളും 372 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 475 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 14224 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 366163 പേർ കോവിഡ് ബാധിതരായി. 349170 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 30724 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 525
ചങ്ങനാശ്ശേരി – 125
ഏറ്റുമാനൂർ -96
ചിറക്കടവ് -84
പാലാ -78
രാമപുരം -74
കാഞ്ഞിരപ്പള്ളി -73
വൈക്കം -69
കടുത്തുരുത്തി -66
കടനാട് -63
ആർപ്പൂക്കര -59
മുണ്ടക്കയം -56
ഭരണങ്ങാനം -53
പുതുപ്പള്ളി, മുത്തോലി, മീനച്ചിൽ -52
ഈരാറ്റുപേട്ട -49
പാമ്പാടി, എലിക്കുളം -47
മണിമല -46
എരുമേലി -45
അയർക്കുന്നം -43
തലയോലപ്പറമ്പ്, കരൂർ -41
തിടനാട് -40
വാഴപ്പള്ളി, പാറത്തോട് -38
കറുകച്ചാൽ -37
വെള്ളൂർ, വിജയപുരം -35
വാഴൂർ, തലപ്പലം -34
അതിരമ്പുഴ -33
കുറവിലങ്ങാട് -32
കൊഴുവനാൽ -31
പൂഞ്ഞാർ, മരങ്ങാട്ടുപള്ളി, അകലക്കുന്നം -30
അയ്മനം, മേലുകാവ് -29
ഉദയനാപുരം, വെള്ളാവൂർ -28
വാകത്താനം, മുളക്കുളം, പനച്ചിക്കാട്, കൂട്ടിക്കൽ, തൃക്കൊടിത്താനം -27
വെളിയന്നൂർ, കുറിച്ചി -26
നീണ്ടൂർ -25
മാടപ്പള്ളി, ഞീഴൂർ -24
ചെമ്പ് -23
മാഞ്ഞൂർ, കല്ലറ, ഉഴവൂർ, കൂരോപ്പട -22
കാണക്കാരി, നെടുംകുന്നം, പള്ളിക്കത്തോട്, തീക്കോയി -19
ടി.വി.പുരം -18
മീനടം -17
മണർകാട്, കിടങ്ങൂർ -16
പൂഞ്ഞാർ തെക്കേക്കര, തലനാട്, പായിപ്പാട് -15
കങ്ങഴ, മറവൻതുരുത്ത് -14
തിരുവാർപ്പ് -13
കടപ്ലാമറ്റം, തലയാഴം -12
മൂന്നിലവ് -11
വെച്ചൂർ -8
കുമരകം -7
കോരുത്തോട് -5

Facebook Comments Box

Spread the love