Fri. Mar 29th, 2024

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ഹൈ​ക്കോ​ട​തി ഇ​ന്ന് പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തും

By admin Jan 22, 2022 #actress #Dileep
Keralanewz.com

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ന​ട​ന്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​ക​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി പ​രി​ഗ​ണി​ക്കും.ഇ​ന്ന​ലെ രാ​വി​ലെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്ബോ​ള്‍ വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള കേ​സാ​ണി​തെ​ന്നും വി​ശ​ദ​മാ​യി വാ​ദം കേ​ള്‍​ക്കാ​ന്‍ സ​മ​യം വേ​ണ​മെ​ന്നും വി​ല​യി​രു​ത്തി​യ ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥ് ഹ​ര്‍​ജി​ക​ള്‍ ഇ​ന്നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 10.15ന് ​ഓ​ണ്‍​ലൈ​ന്‍ സി​റ്റിം​ഗ് ഒ​ഴി​വാ​ക്കി കോ​ട​തി മു​റി​യി​ല്‍ നേ​രി​ട്ടു വാ​ദം കേ​ള്‍​ക്കും.
കേ​സി​ല്‍ ഒ​ന്നു മു​ത​ല്‍ ആ​റു വ​രെ പ്ര​തി​ക​ളാ​യ ന​ട​ന്‍ ദി​ലീ​പ്, സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് ടി.​എ​ന്‍. സൂ​ര​ജ്, ബ​ന്ധു​വാ​യ അ​പ്പു, സു​ഹൃ​ത്താ​യ ബൈ​ജു ചെ​ങ്ങ​മ​നാ​ട്, മ​റ്റൊ​രു സു​ഹൃ​ത്തും ഹോ​ട്ട​ലു​ട​മ​യു​മാ​യ ആ​ലു​വ സ്വ​ദേ​ശി ശ​ര​ത് ജി. ​നാ​യ​ര്‍ എ​ന്നി​വ​രാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​ക​ള്‍ ന​ല്‍​കി​യ​ത്.

Facebook Comments Box

By admin

Related Post