Thu. Apr 18th, 2024

മ​ന്ത്രി​യുടെ ഉറപ്പ് കിട്ടി,​ ​മി​നി​ക്ക് ​ഇ​നി​ ​സം​രം​ഭം​ ​തു​ട​ങ്ങാം, ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

By admin Jan 22, 2022 #mini #p rajeev
Keralanewz.com

പള്ളുരുത്തി: മന്ത്രി പി.രാജീവിന്റെ ഇടപെടലിനെത്തുടര്‍ന്ന് പള്ളുരുത്തി സ്വദേശി മിനി ജോസിക്ക് ബിസിനസ് സംരംഭം തുടങ്ങാനുള്ള ലൈസന്‍സ് കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് മിനിയുടെ പെരുമ്ബടപ്പിലുള്ള വീട്ടില്‍ എത്തിക്കും.

കുവൈറ്റിലെ 14 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയ മിനി, വീടിനോട് ചേര്‍ന്ന് അരിപ്പൊടി, കറിപ്പൊടികള്‍ തുടങ്ങിയവ നിര്‍മ്മിക്കാനുള്ള സ്ഥാപനം തുടങ്ങുന്നതിന് മുദ്രാ ലോണിനു വേണ്ടിയാണ് പള്ളുരുത്തി കോര്‍പ്പറേഷന്‍ ഓഫീസ് കഴിഞ്ഞ ഒന്നരമാസമായി കയറിയിറങ്ങിയത്.

എന്നാല്‍, പള്ളുരുത്തി കച്ചേരിപ്പടി ഹെല്‍ത്ത് വിഭാഗം ഓഫീസിലെ ഒരു ജീവനക്കാരന്‍ 25000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇത് ഓഫീസിലെ അഞ്ചുജീവനക്കാര്‍ക്ക് വീതംവയ്ക്കാനാണെനാണ് ഇയാള്‍ മിനിയോട് പറഞ്ഞത്. കൂടാതെ പള്ളുരുത്തി വെളി കോര്‍പ്പറേഷന്‍ ഓഫീസിലെ ക്ലര്‍ക്കും കൈക്കൂലി ആവശ്യപ്പെട്ടു. ഇതില്‍ മനംനൊന്ത് 16000 രൂപ മുടക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം തന്നെ ഉദ്യോഗസ്ഥരുടെ മുന്നില്‍വച്ച്‌ മിനി

കീറിക്കളയുകയായിരുന്നു. ഇത് യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്.

വിവരം അറിഞ്ഞ മന്ത്രി പി.രാജീവ് ഇന്നലെ യുവതിയെ ഫോണില്‍ വിളിച്ച്‌ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇനി ഒരു കാര്യത്തിനും കോര്‍പ്പറേഷന്‍ ഓഫീസ് കയറിയിറങ്ങേണ്ടന്നും ഇന്ന് വീട്ടില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ലൈസന്‍സ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും എത്തിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. വിവിധ രാഷ്ടീയ പ്രവര്‍ത്തകരും വിവരമറിഞ്ഞ് മിനിയുടെ വീട്ടില്‍ എത്തിയിരുന്നു. 77 വയസുള്ള പിതാവ് ആല്‍ബിയുടെയും മാതാവ് ഫിലോമിനയുടെയും എക ആശ്രയമാണ് മിനി. പെരുമ്ബടപ്പ് എം.എ.മാത്യം റോഡില്‍ ബംഗ്ലാവ് പറമ്ബില്‍ വീട്ടിലാണ് ഇവരുടെ താമസം.

 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: കോര്‍പ്പറേഷന്‍ പള്ളുരുത്തി സോണല്‍ ഓഫീസിലെ ജീവനക്കാര്‍ യുവസംരംഭകയോട് കൈക്കൂലി ആവശ്യപ്പെട്ട പരാതിയില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മേയര്‍ എം.അനില്‍കുമാര്‍ അറിയിച്ചു. കൈക്കൂലി ആവശ്യപ്പെട്ട ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനും ഓഫീസ് മര്യാദകള്‍ക്ക് നിരക്കാത്ത നിലയില്‍ പ്രവര്‍ത്തിച്ച മറ്റൊരാളെ സെക്ഷനില്‍ നിന്നും മാറ്റുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി മേയര്‍ പറഞ്ഞു. അഡീഷണല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ ഉറപ്പു നല്‍കി.

Facebook Comments Box

By admin

Related Post