ഗര്‍ഭിണിയെ അനുഗമിച്ച ഡോക്ടര്‍ സംഘത്തെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു
Spread the love
തിരുവനന്തപുരം: ഗര്‍ഭിണിയ്ക്ക് താങ്ങും തണലുമായി മറ്റ് ആശുപത്രിയിലേക്ക് അനുഗമിച്ച ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരേയും നഴ്സുമാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
ഗൈനക്കോളജിസ്റ്റ് ഡോ. ആര്. ശ്രീജ, അനസ്തെറ്റിസ്റ്റ് ഡോ. ജയമിനി, നഴ്സുമാരായ രഞ്ജുഷ, അനീഷ എന്നിവരെ ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ആരോഗ്യ മേഖലയ്ക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ് ചെയ്തത്. തങ്ങളെ തേടിയെത്തിയ ഗര്‍ഭിണിയെ കൈയ്യൊഴിയാതെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടു പോയിട്ടും പ്രസവം കഴിയുംവരെ കൂടെ നിന്ന് പരിചരിച്ചത് മാതൃകാപരമാണ്. പാലക്കാട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി പറഞ്ഞു
Facebook Comments Box
Spread the love