രാജ്യത്ത് തീവ്രവ്യാപനം അവസാനിക്കുന്നു : ആര്‍ വാല്യൂ താഴുന്നെന്ന് റിപ്പോര്‍ട്ട്

Keralanewz.com

ചെന്നൈ: ഇന്ത്യയില്‍ കോവിഡ് തീവ്ര വ്യാപനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പുറത്ത്.

ആര്‍ വാല്യുവിലെ കുറവ് മുന്‍നിര്‍ത്തി മദ്രാസ് ഐഐടി ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രോഗം പകരുന്ന സാധ്യതകയെ, അഥവാ ഒരാളില്‍ നിന്ന് എത്ര പേര്‍ക്ക് രോഗം പകരാമെന്നതിനെ അടിസ്ഥാനമാക്കിയാണ് ആര്‍ വാല്യൂ നിര്‍ണയിക്കുന്നത്.

ജനുവരി ആദ്യത്തെ ആഴ്ച ആര്‍ വാല്യൂ 4 ആയിരുന്നു. എന്നാല്‍, 7 മുതല്‍ 13 വരെ അത് 2.2 ആയി കുറഞ്ഞു. പതിനാലാം തീയതി മുതല്‍ 21 വരെ ആര്‍ വാല്യൂ 1.57 കുറഞ്ഞു. പ്രധാന നഗരങ്ങളിലെ കണക്കെടുത്താല്‍, മുംബൈയിലെ ആര്‍ വാല്യൂ 0.67, ഡല്‍ഹിയിലെ 0.98, കൊല്‍ക്കത്തയിലേത് 0.56 എന്നിവയാണ്.

ആര്‍ വാല്യു കണക്കുകൂട്ടുമ്ബോള്‍ കൊല്‍ക്കത്തയിലേയും മുംബൈയിലേയും കോവിഡ് വ്യാപനം അവസാനിച്ചതായി കണക്കാക്കാമെന്ന് മദ്രാസ് ഐഐടി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജയന്ത് ചൂണ്ടിക്കാട്ടി. ഡല്‍ഹി, ചെന്നൈ എന്നീ നഗരങ്ങളില്‍ വ്യാപനം അവസാനത്തിലേക്കടുക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഫെബ്രുവരി മാസം ആദ്യ ആഴ്ചയോടു കൂടി തീവ്രവ്യാപനം അവസാനിക്കുമെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.

Facebook Comments Box