Wed. Apr 24th, 2024

ഈ യാത്രയില്‍ നരേന്ദ്രന്‍ ഒറ്റക്കാണ്,​തി​രി​ച്ചൊ​രു​മ​ട​ക്ക​വും……

Keralanewz.com

കോ​ഴി​ക്കോ​ട്‌: ഈ ​യാ​ത്ര​യി​ല്‍ ന​രേ​ന്ദ്ര​നൊ​പ്പം ആ​രു​മി​ല്ല. തി​രി​ച്ചൊ​രു​മ​ട​ക്ക​വും അ​ദ്ദേ​ഹ​ത്തി​നി​ല്ല.

ഒ​രു യാ​ത്ര​യു​ടെ അ​വ​സാ​ന​ത്തി​ല്‍​നി​ന്ന്​ മ​റ്റൊ​രു യാ​ത്ര തു​ട​ങ്ങി​ മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ലം മ​ല​യാ​ളി​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ല്‍ ക​രു​ത​ലാ​യി ഒ​പ്പം​നി​ന്ന വി​വേ​കാ​ന​ന്ദ ട്രാ​വ​ല്‍​സ്​ എം.​ഡി സി. ​ന​രേ​ന്ദ്ര​ന്‍ ഇ​നി​യി​ല്ല. ഞാ​യ​റാ​​ഴ്ച വൈ​കീ​ട്ടോ​ടെ അ​ദ്ദേ​ഹ​ത്തി‍െന്‍റ ഭൗ​തി​ക​ശ​രീ​രം തീ​നാ​ള​ങ്ങ​ളേ​റ്റു​വാ​ങ്ങി. മ​ല​യാ​ളി​യെ യാ​ത്ര​ക​ളി​ലേ​ക്ക്​ നി​ര​ന്ത​രം ക്ഷ​ണി​ച്ചു എ​ന്നും ഓ​ര്‍​മ​യി​ല്‍ സൂ​ക്ഷി​ക്കാ​വു​ന്ന മി​ക​ച്ച യാ​ത്രാ​നു​ഭ​വം പ​ക​ര്‍​ന്നു​മാ​ണ്​ ന​രേ​ന്ദ്ര​ന്‍ ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ഹി​മാ​ല​യ സാ​നു​ക്ക​ളു​ടെ മ​ടി​ത്ത​ട്ടി​ലേ​ക്ക​ട​ക്കം നി​ര​വ​ധി പേ​രു​മാ​യി നി​ര​ന്ത​രം യാ​ത്ര ന​ട​ത്തി. കേ​ര​ള​ത്തി​ലെ ല​ക്ഷ​ണ​മൊ​ത്ത യാ​ത്രാ​പ​ദ്ധ​തി​യു​ടെ ചു​രു​ക്കെ​ഴു​ത്താ​ക്കി കോ​ഴി​ക്കോ​ട്ടെ വി​വേ​കാ​ന​ന്ദ​യെ മാ​റ്റു​ന്ന​തി​ലും ഇ​ദ്ദേ​ഹ​ത്തി‍െന്‍റ പ​ങ്ക്‌ വ​ലു​താ​ണ്‌. പി​താ​വും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യു​മാ​യ കെ.​വി.​സി. നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ 1971ല്‍ ​സ്ഥാ​പി​ച്ച വി​വേ​കാ​ന​ന്ദ ട്രാ​വ​ല്‍​സി​നെ ഇ​ന്ത്യ​യ​റി​യു​ന്ന വി​വേ​കാ​ന​ന്ദ​യാ​ക്കു​ന്ന​തി​ല്‍ ഇ​ദ്ദേ​ഹ​ത്തി‍െന്‍റ വി​യ​ര്‍​പ്പും അ​ര്‍​പ്പ​ണ​ബോ​ധ​വും വ​ലു​താ​ണ്. മ​ല​യാ​ള​ത്തി​ല്‍ ഇ​ന്ന്‌ പ്ര​ചാ​ര​ത്തി​ലു​ള്ള​വ​യേ​ക്കാ​ളെ​ല്ലാം മെ​ച്ച​പ്പെ​ട്ട യാ​ത്രാ​മാ​സി​ക ‘തീ​ര്‍​ഥ​സാ​ര​ഥി’ പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക്‌ മു​മ്ബ്​ പു​റ​ത്തി​റ​ക്കി​യ​ത്​ ന​രേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വേ​കാ​ന​ന്ദ​യാ​യി​രു​ന്നു. മേ​നി​ക്ക​ട​ലാ​സി​ല്‍ ബ​ഹു​വ​ര്‍​ണ​ങ്ങ​ളോ​ടെ സ്ഥ​ല​വി​ശേ​ഷ​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യ മാ​സി​ക കാ​ഴ്‌​ച​ക്കാ​രെ യാ​ത്ര​ക​ളി​ലേ​ക്ക്​ ആ​ക​ര്‍​ഷി​പ്പി​ച്ചു.

ഈ ​മാ​സി​ക​യാ​ണ്​ ഇ​ന്ന്​ കാ​ണു​ന്ന പ​ല യാ​ത്രാ​മാ​സി​ക​ക​ളും പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ചാ​ന​ലു​ക​ളി​ലെ യാ​ത്രാ​വി​ശേ​ഷ പ​രി​പാ​ടി​ക​ളും തു​ട​ങ്ങാ​ന്‍ ത​ന്നെ പ​ല​ര്‍​ക്കും പ്രേ​ര​ണ​യാ​യ​ത്. പി​ന്നീ​ട്​ യൂ​ട്യൂ​ബ്​ ചാ​ന​ലും തു​ട​ങ്ങി.

ലോ​ക​സ​ഞ്ചാ​രി സ​ന്തോ​ഷ്‌ ജോ​ര്‍​ജ്‌ കു​ള​ങ്ങ​ര​യു​ടെ ആ​ദ്യകാ​ല യാ​ത്ര​ക​ള്‍​ക്ക്‌ സൗ​ക​ര്യ​മൊ​രു​ക്കി​യ​തും ന​രേ​ന്ദ്ര​നാ​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൈ​ലാ​സ-​ഹി​മാ​ല​യ- കാ​ശി യാ​ത്ര ന​ട​ത്തി​യ​തും ശ​ബ​രി​മ​ല യാ​ത്ര ജ​ന​കീ​യ​മാ​ക്കി​യ​തും ഇ​ദ്ദേ​ഹ​മാ​ണ്. അ​റി​യ​പ്പെ​ടാ​തി​രു​ന്ന നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ള്‍ പു​രോ​ഗ​തി​യി​ലേ​ക്കെ​ത്തു​ന്ന​തി​നും ഇ​വ​രു​ടെ ശ​ബ​രി​മ​ല യാ​ത്രാ​സ​ര്‍​വി​സ്​ നി​മി​ത്ത​മാ​യി.

എ​ല്ലാ യാ​ത്രാ​പാ​ക്കേ​ജു​ക​ള്‍​ക്ക്‌ മു​മ്ബും ഗൃ​ഹ​പാ​ഠം ചെ​യ്യു​ന്ന​രീ​തി അ​ദ്ദേ​ഹം പു​ല​ര്‍​ത്തി​യി​രു​ന്നു. നി​ര​വ​ധി ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ത്തി‍െന്‍റ തേ​രാ​ളി​യാ​യ​പ്പോ​ഴും യാ​ത്ര​ക​ളി​ലെ​ല്ലാം സം​ഘാം​ഗ​മെ​ന്ന​പോ​ലെ കൂ​ട്ടു​പോ​വു​മെ​ന്ന​താ​യി​രു​ന്നു ന​രേ​ന്ദ്ര​ന്റെ പ്ര​ത്യേ​ക​ത.

സി. ​ന​രേ​ന്ദ്ര​ന്റെ നി​ര്യാ​ണ​ത്തി​ല്‍ ​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സും ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നും അ​നു​ശോ​ചി​ച്ചു.

Facebook Comments Box

By admin

Related Post