Sunday, September 24, 2023
Latest:
Kerala News

ഇടുക്കിയിലെ റദ്ദാക്കിയ രവീന്ദ്രന്‍ പട്ടയം,അവ്യക്തത ബാക്കി

Keralanewz.com

ഇടുക്കിയിലെ റദ്ദാക്കിയ രവീന്ദ്രന്‍ പട്ടയങ്ങള്‍ക്കു പകരം പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ റവന്യു വകുപ്പില്‍ ഇപ്പോഴും ആശയക്കുഴപ്പം.

നിലവില്‍ ഈ പട്ടയഭൂമി പലതും കൈമാറ്റം ചെയ്യപ്പെട്ടതിനാല്‍ പുതിയ അവകാശികള്‍ക്കു നല്‍കാനാവുമോ എന്ന സംശയം ഉന്നയിച്ച്‌ ഇടുക്കി കലക്ടര്‍ റവന്യു വകുപ്പിനു ഇന്നലെ കത്ത് എഴുതി.

ആദ്യ അവകാശികളെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പുതിയ അവകാശികളുടെ അപേക്ഷകള്‍ അനുവദിക്കുന്നതില്‍ നിയമതടസ്സമുണ്ടെന്നാണ് ഇടുക്കി കലക്ടര്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. ഇക്കാര്യം റവന്യു വകുപ്പും പരിശോധിച്ചുവരികയാണ്. ഇതിനായി 1964ലെ ഭൂപതിവു ചട്ടത്തിലും 1960ലെ ഭൂപതിവു നിയമത്തിലും ഭേദഗതി വേണ്ടിവന്നേക്കും.

Facebook Comments Box