Fri. Sep 13th, 2024

തമ്പലക്കാട്ടേക്കുള്ള റോഡുകൾ തകർന്നു ; ജനം ദുരിതത്തിൽ

By admin Jan 24, 2022 #news
Keralanewz.com

പൊൻകുന്നം : തമ്പലക്കാട് മേഖലയിലേക്കുള്ള റോഡുകൾ തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി.നാലുകിലോമീറ്റർ ദൂരമുള്ള പൊൻകുന്നം – തമ്പലക്കാട് റോഡ് പൂർണ്ണമായും തകർന്നഅവസ്ഥയിലാണ്.കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് കുണ്ടും കുഴിയും ആയിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി – തമ്പലക്കാട് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല.മഴവെളളം കുത്തിയൊഴുകിയതിനെ തുടർന്ന് ടാറിംഗും മെറ്റലും ഒലിച്ചുപോയി റോഡിന്റെ പലഭാഗങ്ങളും കിടങ്ങുകളായിമാറിയിരിക്കുകയാണ്

കൂരാലി – തമ്പലക്കാട്ട് റോഡ് വീതി കുറഞ്ഞതും വളവുകളും കയറ്റിറക്കങ്ങളും നിറഞ്ഞതാണ്.അപകടസാധ്യത ഏറെയുള്ള റോഡിൽ ടാറിംഗ് തകർന്ന് കുഴികൾ രൂപപ്പെട്ടതോടെ യാത്ര കൂടുതൽ ദുഷ്‌ക്കരമാണ്.നിത്യേനയാത്ര ചെയ്യുന്ന സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും തൊഴിലാളികളും പരാതി പറഞ്ഞു മടുത്തു. റോഡുകൾ തകർന്നതോടെ തമ്പലക്കാട് മേഖലയിലേക്ക് ഓട്ടോകളും ടാക്സികളും ഓട്ടം വരുവാൻ മടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.പൊൻകുന്നം, കാഞ്ഞിരപ്പള്ളി ടൗണുകളെയാണ് തമ്പലക്കാട്ടുകാർ പ്രധാനമായും ആശ്രയിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി ഇളങ്ങുളം, കൂരാലി, എലിക്കുളം തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രധാനമായും യാത്ര ചെയ്യേണ്ടി വരുന്നു. റോഡുകൾ തകർന്നതോടെ ഇവരുടെ യാത്ര നരകതുല്യമായിരിക്കുകയാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടിയന്തിരമായി ഇടപെട്ട് തമ്പലക്കാടിന്റെ യാത്രാദുരിതം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Facebook Comments Box

By admin

Related Post