യുവതി ഇസ്രായേലില്‍, വിവാഹ മോചന കേസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്താന്‍ ഹൈക്കോടതി അനുമതി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊ​ച്ചി: വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ വി​വാ​ഹ മോ​ച​ന കേ​സ്​ ന​ട​ത്തി​പ്പി​ന്​ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി. ഇസ്രായേലിൽ കഴിയുന്ന യുവതിയുടെ ആവസശ്യം പരി​ഗണിച്ചാണ് കോടതിയുടെ നിർദേശം. ഇ​സ്രാ​യേ​ലി​ൽ ക​ഴി​യു​ന്ന യു​വ​തി​ക്ക്​ പ​​ങ്കെ​ടു​ക്കാ​നാ​കും​ വി​ധം വിവാഹ മോചന കേസ് നടത്താനാണ് ഹൈക്കോടതി നിർദേശിച്ചത്. മാ​വേ​ലി​ക്ക​ര കു​ടും​ബ​കോ​ട​തി​യി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ൽ ഇ​സ്രാ​യേ​ലി​ൽ ജോ​ലി​ചെ​യ്യു​ന്ന ത​നി​ക്ക് നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് യുവതി ഹൈക്കോടതിയെ അറിയിച്ചു. ന​ട​പ​ടി​ക​ൾ വൈ​കാ​തി​രി​ക്കാ​ൻ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ വി​ചാ​ര​ണ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രി​യാ​യ യു​വ​തി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്​​റ്റി​സ്​ എ​സ് വി ഭാ​ട്ടി, ജ​സ്​​റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ അ​നു​വ​ദി​ച്ച​ത്. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ കേ​സ്​ ഒ​രു മാ​സ​ത്തി​ന​കം പ​രി​ഗ​ണി​ച്ച്​ ഉ​ട​ൻ തീ​ർ​പ്പാ​ക്കാ​ൻ കു​ടും​ബ​കോ​ട​തി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •