അധികാരത്തിലേറി അഴിമതി നടത്താനായി 5 വർഷത്തിനു ശേഷം കോട്ടയത്തുനിന്നും കട്ടപ്പനയിലേക്ക്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വികസനം തടസ്സപ്പെടുത്തുന്ന റിയൽ എസ്റ്റേറ്റ് മാഫിയ അഞ്ചു വർഷങ്ങൾക്ക് ശേഷം അധികാരത്തിനായി കട്ടപ്പനയിലേക്ക്. അധികാര സ്ഥാനങ്ങൾ ലഭിക്കുവാൻ കോട്ടയത്ത്  സ്ഥിരതാമസത്തിന് കോടികൾ വിലമതിക്കുന്ന കൊട്ടാരസദൃശ്യമായ വീട് പണി പൂർത്തീകരിച്ച  റിയൽ എസ്റ്റേറ്റ് മാഫിയ അധികാരം പിടിച്ചെടുത്ത് അഴിമതിക്ക് കളമൊരുക്കാൻ കട്ടപ്പനയിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുകയാണ്. സ്ഥിരതാമസത്തിന് പറ്റിയ സ്ഥലമല്ല എന്ന് തോന്നിയത് കൊണ്ടാവാം ഇവർ കോട്ടയത്ത് വീട് പണിയിച്ചത്. അഞ്ചു വർഷങ്ങൾക്ക് ശേഷം ഇലക്ഷൻ അടുത്തപ്പോൾ കോട്ടയത്തുനിന്നും പ്പെട്ടന്ന് കട്ടപ്പനയിൽ  പ്രത്യക്ഷപ്പെട്ട ഇവർക്ക് ചോറ് ഇവിടെയും കൂറ് അവിടെയും എന്ന ചൊല്ല് നന്നായി ചേരും.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തിൽ നടന്ന ഏറ്റവും വലിയ വികസനപ്രവർത്തനങ്ങളിൽ ഒന്ന് സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം ലഭ്യമാക്കിയതും അതിൻ്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചതുമാണ്. മറ്റൊന്ന് കട്ടപ്പന സ്കൂൾകവല – പാറക്കടവ് റോഡുമാണ്.സിവിൽ സ്റ്റേഷൻ റോഷി അഗസ്റ്റിൻ എം.എൽ.എയുടെ ശ്രമഫലമായി കെ.എം മാണി ബജറ്റിലൂടെ അനുവദിച്ചതാണ്. ബൈപ്പാസ് അന്ന് പഞ്ചായത്ത് അംഗമായിരുന്ന മനോജ് എം.തോമസ് നൽകിയ നിവേദന പ്രകാരം റോഷി അഗസ്റ്റിൻ്റെ  ഇടപെടലിൽ കെ.എം മാണി ബഡ്ജറ്റിലൂടെ അനുവദിച്ചതാണ്. ഈ രണ്ട് പദ്ധതികളും അട്ടിമറിക്കാൻ ശ്രമിച്ചിരുന്നവരാണ് വീണ്ടും മത്സരിക്കാൻ മലകയറിയത്. സിവിൽ സ്റ്റേഷൻ എന്നത് കട്ടപ്പനയുടെ ചിരകാലസ്വപ്നവും താലൂക്ക് എന്നത് സ്വപ്നത്തിലേക്കുള്ള യാത്രയുടെ ആരംഭവുമാണ്. സിവിൽ സ്റ്റേഷൻ കട്ടപ്പനയിൽ സ്ഥാപിക്കുന്നതിനുവേണ്ടി സ്ഥലം വിട്ടു കൊടുക്കുന്നതിന് തീരുമാനിച്ചപ്പോൾ തടസ്സവാദങ്ങൾ ഉന്നയിച്ച് അത് തടസ്സപ്പെടുത്താൻ ശ്രമിച്ചത് ഈ രാഷ്ട്രീയക്കാരായ ദമ്പതികളുടെ ഗൂഡലക്ഷ്യത്തിനു വേണ്ടിയായിരുന്നു. പണ ലാഭത്തിനുവേണ്ടി നാടിനെ ഒറ്റുകൊടുക്കുന്ന ഇത്തരം യൂദാസുകളെ നമ്മൾ തിരിച്ചറിഞ്ഞില്ലെങ്കിൽ നാടിനെ അത് വലിയ ആപത്തിലേക്ക് തള്ളിവിടും. സ്ഥിരതാമസത്തിന് കോട്ടയത്ത് വീട്, പൊങ്ങച്ചത്തിന് സ്ഥാനമാനങ്ങൾ ആവശ്യമായതിനാൽ അതിനായി കട്ടപ്പനയും. കട്ടപ്പനയെ സ്നേഹിക്കുന്നവർക്കാണ് കട്ടപ്പനയുടെ അധികാരം നൽകേണ്ടത്. കഴിഞ്ഞകാലങ്ങളിൽ ഈ ദമ്പതികൾ നടത്തിയ രാഷ്ട്രീയ മാറ്റങ്ങൾ പരിശോധിച്ചാൽ ഇവർക്ക് എന്താണ് വേണ്ടത് എന്ന് മനസ്സിലാകും. ദമ്പതികളിലൊരാൾ യുഡിഎഫ് സ്ഥാനാർഥി സ്ഥാനാർഥിക്കെതിരെ 2005 ൽ കേരള കോൺഗ്രസ് പാർട്ടിയിൽ അംഗമായിരിക്കെ റിബലായി മത്സരിച്ചു. 2018ൽ യുഡിഎഫ് സ്ഥാനാർഥി 2018 യുഡിഎഫ് സ്ഥാനാർഥി, 2016 അസംബ്ലി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം, 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയോടെപ്പം, 2020ൽ യുഡിഎഫ് സ്ഥാനാർഥിയായി വീണ്ടും.സ്ഥാനമാനങ്ങൾക്കായി എന്ത് രാഷ്ട്രീയ നിലപാടുകളും സ്വീകരിക്കുന്ന ഇവർ  സ്വന്തം താൽപര്യങ്ങൾക്കായി നാട്ടിനെ ഒറ്റുകൊടുക്കുമെന്നത് ഇവരുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളും ചെയ്തികളും കൂട്ടി വായിച്ചാൽ മനസ്സിലാകും.ഇവരുടെ മാതാപിതാക്കളും സഹോദരങ്ങളും ഇവരുടെ ചെയ്തികൾക്കെതിരെ പരാതി നൽകിയിട്ടുള്ളത് കട്ടപ്പനയിൽ ചർച്ചാ വിഷയമാണ്. പാറക്കടവ് ബൈപ്പാസ് റോഡിൻ്റെ വികസനത്തിനും തുരങ്കം വെയ്ക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്.  റോഡിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന സ്കൂൾ കവല അടക്കം ഭാഗം  ഉൾപ്പെട്ട പള്ളിക്കവല വാർഡംഗം മനോജ് എം.തോമസ് ഈ  റോഡ് സംബന്ധിച്ച് എം.എൽ.എയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അദ്ദേഹം പ്രധാന്യം മനസ്സിലാക്കി ബജറ്റിൽ ഉൾപ്പെടുത്തുകയും  ചെയ്തു.ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് റോഡ് പണി ആരംഭിക്കുന്നതിന് ഭൂമിയുടെ സറണ്ടർ ആവശ്യമായിരുന്നു. സാധാരണഗതിയിൽ വാർഡ് മെമ്പർ ആണ് ഈ കാര്യം കൈകാര്യം ചെയ്യുന്നത് .എന്നാൽ ടി മെമ്പർ ഒരാളുടെ വീട്ടിൽ നിന്ന് പോലും സറണ്ടർ വാങ്ങിയില്ല എന്ന് മാത്രമല്ല നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മനോജ് എം. തോമസ് ആയിരുന്നു വാർഡിലെ ആളുകളെ കണ്ട് സറണ്ടർ വാങ്ങി റോഡ് പണിക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചത്. നിരവധി വികസന പ്രവർത്തനങ്ങൾ അട്ടിമറിച്ച് മറ്റ് ലക്ഷ്യങ്ങൾക്ക് വേണ്ടി ശ്രമിക്കുന്ന ഇവർ അഞ്ചുവർഷത്തിനുശേഷം വീണ്ടും കോട്ടയത്തുനിന്നും  ഇപ്പോൾ എത്തിയിരിക്കുന്നതിൽ ഗൂഢലക്ഷ്യങ്ങളും വ്യക്തമായ അജണ്ടകളുമുണ്ടെന്നാണ് ആക്ഷേപമുയരുന്നത്

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •