Thu. Apr 25th, 2024

നെയ്യാറ്റിൻകരയിൽ വീട്ടമ്മ തൂങ്ങി മരിച്ചു; ആൺസുഹൃത്ത് അറസ്റ്റിൽ; രണ്ടു പേരുടെയും ഫോൺ പിടിച്ചെടുത്തു

By admin Jan 25, 2022 #news
Keralanewz.com

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടുകോണം പള്ളിവാതുക്കൽ വീട്ടിൽ ഷെറിൻ ഫിലിപ്പിന്റ ഭാര്യ ഗോപിക (29) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപികയുടെ സുഹൃത്ത് പൂവാർ സ്വദേശി വിഷ്ണുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു

ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗോപികയുടെ മൃതദേഹം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌ക്കാരം വീട്ടുവളപ്പിൽ നടക്കും

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെയും പിടിയിലായ ആൺ സുഹൃത്ത് വിഷ്ണുവിൻറെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്

Facebook Comments Box

By admin

Related Post