കാഞ്ഞിരപ്പള്ളി നിലനിർത്താനുറച്ച് ജെസ്സി ഷാജൻ മണ്ണംപ്ലാക്കൽ; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വികസനത്തുടർച്ചക്ക് കാതോർത്ത് കാഞ്ഞിരപ്പള്ളിയിലെ വോട്ടർമാരും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇത്തവണ വനിത സംവരണയായി മാറിയ കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വികസനത്തുടർച്ചക്ക് ആരു നേതൃത്വം കൊടുക്കുമെന്ന ചോദ്യത്തിന്  ജനകീയയും പരിചയസമ്പന്നയുമായ ജെസ്സി ഷാജൻ മണ്ണംപ്ലാക്കലെന്ന കേരള കോൺഗ്രസ് എമ്മിന്റെയും എൽ ഡി എഫിന്റെയും തീരുമാനം വോട്ടെടുപ്പിൽ പ്രാവർത്തികമാക്കാനാണ് കാഞ്ഞിരപ്പള്ളിയിലെ വോട്ടർമാരുടെ തീരുമാനം. കഴിഞ്ഞ തവണ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അയ്യായിരത്തിലധികം വോട്ടിനാണ് വിജയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതെങ്കിൽ, ഇത്തവണ ജെസി ഷാജന്റെ ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. കാഞ്ഞിരപ്പള്ളി ഡിവിഷന്റെ മധ്യഭാഗത്ത് താമസിക്കുന്ന ജെസി ഷാജന്റെ നിലവിലെ രാഷ്ട്രീയ പ്രവർത്തന മണ്ഡലത്തിലെ ക്രിയാത്മക പ്രവർത്തനങ്ങൾ വിജയത്തിന്റെ അടിസ്ഥാന ഘടകമാകുമെന്നും വിലയിരുത്തപ്പെടുന്നു.

ശ്രീമതി. ജെസി ഷാജൻ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 10 വർഷം മെമ്പറും  2010-2015-ൽ  കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും ആയിരുന്നു. കേരള വനിതാ കോൺഗ്രസ്‌ കോട്ടയം ജില്ലാ സെക്രട്ടറി, കേരള വനിതാ കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ വിഴിക്കത്തോട് ക്ഷീര സംഘം        ബോർഡ്‌ മെമ്പറുമാണ്. 16 വർഷമായി കാഞ്ഞിരപ്പള്ളി സർവിസ് കോപ്പറേറ്റീവ് ബാങ്ക് ബോർഡ്‌ മെമ്പർ എന്ന നിലയിലും നാട്ടുകാർക്ക് സുപരിചിതയാണ്

ഭർത്താവ് ഷാജൻ മാത്യൂ, മക്കളായ മാത്യു (മെക്കാനിക്കൽ എന്ജിനിയർ) തോമസ് (മെക്കാനിക്കൽ എന്ജിനിയറിങ്ങിന് ശേഷം ഇറ്റലി യിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നു), ഡൊമിനിക് (സ്കൂൾ വിദ്യാർത്ഥി) എന്നിവർ ശ്രീമതി ജെസി ഷാജന്റെ പൊതുപ്രവർത്തനത്തിന് പൂർണ്ണ പിന്തുണ നൽകി വരുന്നു. കാഞ്ഞിരപ്പള്ളി ഡിവിഷന്റെ മധ്യഭാഗത്ത് താമസിക്കുന്ന ജെസി ഷാജന് ഡിവിഷനിലുള്ള വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും വിജയത്തിന് ഒരു മുതൽകൂട്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •