Tue. Mar 19th, 2024

ജനറല്‍ ബിപിന്‍ റാവത്തിനും കല്യാണ്‍ സിങ്ങിനും പത്മവിഭൂഷണ്‍; നാല് മലയാളികള്‍ക്ക് പത്മശ്രീ

By admin Jan 26, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനറല്‍ ബിപിന്‍ റാവത്ത്, രാധേശ്യാം ഖേംക, കല്യാണ്‍ സിങ്, പ്രഭാ ആത്രെ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടര്‍ സൈറസ് പൂനവാല, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബറ്റിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ എന്നിവര്‍ അടക്കം 17 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.
107 പര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കവി പി.നാരായണകുറുപ്പ്, കളരിയാശാന്‍ ശങ്കരനാരായണ മേനോന്‍ ചുണ്ടിയില്‍, വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്പ്, സാമൂഹിക പ്രവര്‍ത്തക കെ.വി.റാബിയ എന്നിവര്‍ക്ക് കേരളത്തില്‍ നിന്ന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ഇന്ത്യയ്ക്കുവേണ്ടി ടോക്യേ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്രയ്ക്കും പത്മശ്രീ നല്‍കും

Facebook Comments Box

By admin

Related Post