100 സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ

Spread the love
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പാലാ: 100 സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ. ആശുപത്രി പ്രവർത്തനം ആരംഭിച്ചു കുറഞ്ഞ കാലയളവിൽ തന്നെ 100 ൽ പരം സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കുവാൻ കഴിഞ്ഞത് ആശുപത്രിയുടെ ഓർത്തോപീഡിക്‌സ് ഡിപ്പാർട്ടുമെന്റിന്റെ പ്രവർത്തന മികവ് കൊണ്ടാണ്. ഡോ. O T ജോർജിന്റെ നേതൃത്വത്തിലുള്ള ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ ഡോ. സാം സ്കറിയ, ഡോ. സുജിത് തമ്പി, ഡോ. ഡിജു ജേക്കബ് എന്നിവർ സേവനമനുഷ്ഠിക്കുന്നു. ഇടുപ്പ് & മുട്ട് സന്ധി മാറ്റിവയ്ക്കൽ, തോൾ & മുട്ട് ആർത്രോസ്കോപ്പി, ACL റീകൺസ്‌ട്രക്‌ക്ഷൻ, സ്പോർട്സ് ഇഞ്ചുറിസ് തുടങ്ങിയ എല്ലാവിധ പ്രശ്നങ്ങൾക്കുള്ള ചികിത്സകളും മാർ സ്ലീവാ മെഡിസിറ്റിയിൽ ലഭ്യമാണ്. സ്കോളിയോസിസ് ഉൾപ്പടെയുള്ള അതി സങ്കീർണ്ണമായ നിരവധി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. ഒരേ ദിവസം ഒരേ പ്രായക്കാർക്ക് 8 മണിക്കൂറോളം നീണ്ടു നിന്ന സ്കോളിയോസിസ് ശസ്ത്രക്രിയ നടത്തി ഓർത്തോപീഡിക്‌സ് വിഭാഗം പേരെടുത്തു കഴിഞ്ഞു. ഏത് തരത്തിലുള്ള ഓർത്തോ സംബന്ധമായ പ്രശ്നങ്ങൾക്കും ഏത് സമയവും പരിഹാരമേകാൻ സുസജ്ജമായ ഓർത്തോ വിഭാഗമാണ് മാർ സ്ലീവാ മെഡിസിറ്റി പാലായിലുള്ളത്. ഏത് തരം ഓർത്തോ പ്രശ്നങ്ങളെയും തരണം ചെയ്യാൻ പ്രാപ്തമായ വിഭാഗമാണ് തങ്ങൾ എന്ന് ഈ 100 മേനി വിജയത്തിലൂടെ ഓർത്തോപീഡിക്‌സ് വിഭാഗം കരുത്ത് തെളിയിച്ചിരിക്കുന്നു. മികച്ച രോഗ നിർണ്ണയോപാധികളായ 3T MRI, 128 സ്ലൈസ് സി ടി സ്കാൻ, ഡെക്സ സ്കാൻ തുടങ്ങിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന റേഡിയോളജി വിഭാഗവും മാർ സ്ലീവാ മെഡിസിറ്റിയിൽ ലഭ്യമാണ്. ഈ നേട്ടത്തിൽ പങ്കാളികളായ ഓർത്തോപീഡിക്‌സ് വിഭാഗം ഡോക്ടർസ്, അനസ്‌തേഷ്യ ഡോക്ടർസ്, നഴ്സുമാർ, ഓപ്പറേഷൻ തീയറ്റർ ജീവനക്കാർ എന്നിവരെ മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ അഭിനന്ദിച്ചു. എമർജൻസി കൺസൾറ്റൻറ്, ന്യൂറോസർജൻസ്, ജനറൽ സർജൻസ് എന്നിവരുടെ നേതൃത്വത്തിലുള്ള ട്രോമാ കെയർ 24/7 ലഭ്യമാണ്. ഓ പി സേവനങ്ങൾ – 9 AM മുതൽ 5 PM വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിനായി 04822 269500 / 700 വിളിക്കുക കൂടാതെ പ്ലേ സ്റ്റോറിൽ നിന്നും ഹോസ്പിറ്റൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 Save as PDF

Spread the love
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  
  •  
  •  
  •