Thu. Apr 25th, 2024

മാണി ഗ്രൂപ്പുമായുള്ള ലയനം – ജോസഫ് ഗ്രൂപ്പിൽ കടുത്ത ഭിന്നത കടുത്തുരുത്തിയിൽ നടന്ന വിമത യോഗത്തിൽ ജോസഫിനെതിരെ കടുത്ത വിമർശനവുമായി മോൻസ് ജോസഫും ജോയ് അബ്രാഹവും

By admin Jan 26, 2022 #jose k mani #KM Mani #PJ Joseph
Keralanewz.com

കടുത്തുരുത്തി : കേരളാ കോൺഗ്രസ് എം വഴി ഇടതുമുന്നണിയിൽ എത്തി , ഇടുക്കി ലോക്സഭാ സീറ്റും , 2 .5 വർഷത്തെ മന്ത്രി സ്ഥാനവും നേടാനുള്ള പിജെ ജോസെഫിന്റെ നീക്കങ്ങൾ , പിസി തോമസ് വിഭാഗം നേതാക്കൾ മുളയിലേ വെട്ടി . പിജെ ജോസഫ് ആണ് ചെയർമാൻ എങ്കിലും പാർട്ടി ഇപ്പോഴും നിയന്ത്രിക്കുന്നത് മോൻസ് ജോസഫും , പി സി തോമസും ആണ് ഇവരുടെ നേതൃത്വത്തിൽ കൂടിയെന്ന് പറയപ്പെടുന്ന വിമത യോഗത്തിൽ പിജെ ജോസഫിനും മകൻ അപു ജോൺ ജോസഫിനും ഫ്രാൻസിസ് ജോർജിനും കടുത്ത വിമർശനം ആയിരുന്നു . മോൻസ് ജോസഫിനെ ഒഴിവാക്കി, ഫ്രാൻസിസ് ജോർജിനു ചർച്ചകൾക് ചുക്കാൻ നൽകിയതാണ് മോൻസ് അടങ്ങുന്ന വിമത പക്ഷത്തെ ചൊടിപ്പിച്ചത്

.തുടക്കത്തിൽ മോൻസ് ജോസഫിനെ ഉൾപ്പെടെ മാണി വിഭാഗത്തിൽ എടുക്കണം എന്ന ആവശ്യമായിരുന്നു മുന്നോട്ട് വെച്ചതെങ്കിലും അണികൾ ഇല്ലാത്ത മോൻസിനെയും ജോയ് അബ്രാഹത്തെയും ഒഴിവാക്കി വലിയ ഉപാധികൾ കൂടാതെ ഇടതു മുന്നണിയുടെ പൊതു നയത്തോട് ചേർന്ന് നിക്കുവാനും യു ഡീ എഫ് വിട്ടു നിലപാട് വ്യക്തമാക്കണമെന്നും ഇടതു മുന്നണിയും , കേരളാ കോൺഗ്രസ് എം ഉം ആവശ്യപ്പെട്ടിരുന്നു .

എന്നാൽ ഏതു വിധേനയും യു ഡീ എഫ് വിടണം എന്ന കടുത്ത നിലപാടിൽ ആയിരുന്ന പിജെ ജോസെഫും മകനും തുടർ ചർച്ചകൾക്കായി ഫ്രാൻസിസ് ജോർജിനെ നിയോഗിച്ചത് ആണ് ജോസഫ് വിഭാഗത്തിൽ ഭിന്നതക്ക് കാരണം ആയത് . ഫ്രാൻസിസ് ജോർജിനെ തുടർച്ചയായി ഒഴിവാക്കുന്ന സമീപനം ആണ് മോൻസ് ജോസെഫ് സ്വീകരിക്കുന്നത് എന്നത് പ്രശ്നങ്ങൾക്ക് മൂർച്ച കൂട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ സീറ്റ് നൽകാതെ ജയ സാദ്യത ഇല്ലാത്ത ഇടുക്കി സീറ്റ് ആണ് ഫ്രാൻസിസിന് ലഭിച്ചത് .ഇതിനു പിന്നിൽ പ്രവർത്തിച്ചത് മോൻസ് ജോസെഫും ജോയ് അബ്രാഹവും ആണെന്ന് വ്യക്തം ആയിരുന്നു . ഇടുക്കി സീറ്റ് വേണ്ട എന്ന നിലപാടിൽ നിന്ന ഫ്രാൻസിസ് ജോർജിന് വലിയ തിരിച്ചടി ആണുണ്ടായത്. ഇടതു മുന്നണിയിൽ നിന്ന് ആന്റണി രാജു വിജയിച്ചതും ഫ്രാൻസിസ് ജോർജിന് ക്ഷീണമായി

സംസ്ഥാന ജനറൽ സെക്രട്ടറി ആവാനുള്ള അപു ജോൺ ജോസെഫിന്റെ ആഗ്രഹവും നടന്നില്ല . പിജെ ജോസെഫ് ചെയർമാനായുള്ള പാർട്ടിയിൽ അദ്ദേത്തിനു ഒരു ജില്ലാ കമ്മിറ്റി മെമ്പർ സ്ഥാനം പോലും മോൻസ് ജോസെഫും , ജോയ് അബ്രാഹവും നൽകിയില്ല .മാത്രമല്ല പാർട്ടി വേദികളിലെ ജോയി അബ്രാഹത്തിന്റെ പരിഹാസം ജോസെഫിന്റെ മകന് വലിയ അപമാനം ആയിരുന്നു . നിറുത്തി അപമാനിക്കുന്ന കാര്യത്തിൽ ജോയ് എബ്രഹാം പണ്ടേ മിടുക്കൻ ആയിരുന്നു എന്നാണ് പറയപ്പെടുന്നത് .പണ്ട് മാണി ഗ്രൂപ്പിൽ ആയിരുന്നപ്പോൾ അന്നത്തെ യൂത്തു ഫ്രണ്ട് നേതാവിനെ പട്ടിപിടുത്ത ക്കാരൻ എന്ന് വിളിച്ചതും ദളിത് നേതാവിനെ അപമാനിച്ചതും എല്ലാം ജോയിക്കു അന്ന് വിന ആയിരുന്നു . ഈ ഒരു സാഹചര്യത്തിൽ ആണ് അപുവിൻറെ കൂടി താല്പര്യം പരിഗണയിച്ചു മനോരമയിൽ പിജെ ജോസഫ് അഭിമുഖം നൽകുകയും ജോസ് കെ മാണിയും ആയി വേണ്ടി വന്നാൽ ഭാവിയിൽ സഹകരിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തത്

തുടക്കത്തിൽ മോൻസ് ജോസെഫ് അടക്കം ഈ നീക്കത്തെ അനുകൂലിച്ചു എങ്കിലും , കോട്ടയത്തു നടന്ന രഹസ്യ ചർച്ചയിൽ , എല്ലാ ഉപാധികളും മാണി വിഭാഗം തള്ളിയിരുന്നു . കടുത്തുരുത്തി മോൻസ് ജോസഫിന് നൽകില്ല എന്നും പകരം മറ്റൊരു സീറ്റ് നൽകാമെന്നും ആയിരുന്നു , മാണി വിഭാഗം നിലപാട് എടുത്തത് തൊടുപുഴ സീറ്റിൽ മകൻ അപു ജോസഫ് മത്സരിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും സീറ്റ് വിട്ടു നൽകാമോ എന്നുമായിരുന്നു ജോസെഫിന്റെ ആവശ്യം . എന്നാൽ ഇടതു മുന്നണി യുമായി നടന്ന ചർച്ചയിൽ മോൻസ് ജോസഫിന് സീറ്റ് നൽകില്ല എന്നൊരു നിലപാട് വന്നതിനാൽ ആ ചർച്ച പൊളിഞ്ഞിരുന്നു .

പിന്നീട് മോൻസ് ജോസഫിനെ ഒഴിവാക്കി വന്നാൽ ആലോചിക്കാമെന്നുള്ള മാണി വിഭാഗത്തിന്റെ അറിയിപ്പിനു പിജെ ജോസഫ് അനുകൂല നിലപാട് എടുത്തതോടെ മോൻസ് നയിക്കുന്ന വിഭാഗം വിമത പ്രവർത്തനവുമായി മുന്നോട്ടു നീങ്ങി . ഫ്രാൻസിസ് ജോർജ് ആവട്ടെ ജോസെഫിന്റെ ആവശ്യപ്രകാരം വീണ്ടും ചർച്ചകൾ നയിചു . തൊടുപുഴ അടക്കം 3 സീറ്റും , ഇടുക്കി പാർലമെൻറ് സീറ്റും കൂടാതെ ഈ മന്ത്രി സഭയിൽ അവസാന 2 വർഷം മന്ത്രി സ്ഥാനവും ആണ് ജോസഫ് മുന്നോട്ട് വെക്കുന്നത് . എന്നാൽ മന്ത്രി സ്ഥാനത്തോടും പാർലമെന്റ് സീറ്റിനോടും ജോസ് കെ മാണിയും ഇടതു മുന്നണിയും അനുകൂല നിലപാട് അല്ല എടുത്തിരിന്നത്

ഇതിനിടയിൽ കടുത്തുരുത്തിയിൽ ഇന്നലെ നടന്ന വിമത യോഗത്തിൽ പിജെ ജോസഫിനെതിരെ രൂക്ഷ വിമർശനം ആണുണ്ടായത് അനവസരത്തിൽ ആണ് ജോസെഫിന്റെ പ്രഖ്യാപനം എന്നും യു ഡീ എഫിൽ നിലനിൽപ്പ് ഇല്ലാണ്ടാക്കി എന്നും വിമർശനം ഉണ്ടായി . നിലപാട് തിരുത്തി ഇല്ല എങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജോസഫിനെ വിമത പക്ഷം അറിയിച്ചതിനെ തുടർന്ന് ജോസഫ് തിരുത്തി പ്രസ്‍താവന നൽകിയെങ്കിലും ചർച്ചകൾ തുടരുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്

Facebook Comments Box

By admin

Related Post