മുണ്ടക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ആറ് വയസുള്ള കുട്ടി മരിച്ചു, പുലിക്കുന്ന് സ്വദേശികളായ ആഞ്ഞിലിമൂട്ടിൽ സംഗീത്, അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ് (6) ആണ് മരിച്ചത്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുണ്ടക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ആറ് വയസുള്ള കുട്ടി മരിച്ചു. പുലിക്കുന്ന്  സ്വദേശികളായ ആഞ്ഞിലിമൂട്ടിൽ സംഗീത്, അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ് (6) ആണ് മരിച്ചത്.വൈകുന്നേരം ഏഴോടെ മുണ്ടക്കയം പൈങ്ങണയ്ക്ക് സമീപമായിരുന്നു അപകടം.എതിരെ വന്ന കാറും ബൈക്കും തമ്മിൽ കൂടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.സഞ്ജയ് അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.പരിക്കേറ്റ സംഗീത്, അനുമോൾ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സഞ്ജയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •