Wed. Apr 24th, 2024

ആലുവയിലെ പ്രമുഖ ആശുപത്രിയിൽ പൈൽസ് ശസ്ത്രക്രിയ വീണ്ടും പരാജയം ഇത്തവണ ഇരയായത് കത്തോലിക്കാ സഭയിലെ ഉന്നതൻ രക്തസ്രാവംമൂലം ഉത്തരേന്ത്യയിലെ പ്രവർത്തനസ്ഥലത്തേയ്ക്ക് പോകാനാകാതെ എറണാകുളത്തുതുടരുന്നു. വിദഗ്ദചികിത്സയ്ക്ക് ജർമനിയിലേക്ക് പോകാനും ആലോചന

By admin Jan 26, 2022 #Rebel Priests #Syromalabar
Keralanewz.com

രാഷ്ട്രീയ-സാമൂഹിക രംഗത്തെ ഉന്നതർ രഹസ്യമായി പൈൽസ്-ഫിസ്റ്റുല ചികിത്സയ്‌ക്കെത്തുന്ന ആലുവയിലെ പ്രമുഖ ആശുപത്രിയിൽ ഗുരുതരമായ ശസ്ത്രക്രിയാപിഴവ്. ഈ രംഗത്ത് ആശുപത്രി വളരെ പ്രസിദ്ധമാണെങ്കിലും, വേണ്ടത്ര യോഗ്യതയില്ലാത്ത ഡോക്ടർമാരെ നിയമിക്കുന്നതാണ് ഇത്തരം പിഴവുകൾ തുടരെ ആവർത്തിക്കുവാൻ കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്. വടക്കേ അമേരിക്കയിൽ ദീർഘനാൾ പ്രവർത്തിച്ചിരുന്ന ഒരു കത്തോലിക്കാബിഷപ്പിനും ഈ ആശുപത്രിയിൽ ഓഹരിയുള്ളതായും പറയപ്പെടുന്നു. അതിനാൽ തന്നെ ആശുപത്രിക്കെതിരെയുള്ള പരാതികൾ പലപ്പോഴും മൂടിവയ്ക്കപ്പെടുകയാണ് പതിവ്. വടക്കേയിന്ത്യയിലെ കത്തോലിക്കാസഭയിൽ നിർണ്ണായകസ്ഥാനം വഹിക്കുന്ന, അന്താരാഷ്ട്രബന്ധങ്ങളുള്ള ഒരു വലിയമെത്രാനാണ് ഇത്തവണ ഇരയാക്കപ്പെട്ടത്. ആശുപത്രിയിൽ ഓഹരിയുള്ള മെത്രാൻ തന്നെയാണ് അദ്ദേഹത്തിന് ഈ ആശുപത്രി പ്രസ്തുത ചികിത്സയ്ക്കായി ശുപാർശചെയ്തത്. എറണാകുളത്തെ നിരവധി വൈദികർ ഈ ആശുപത്രിയിൽ ഇതേ ചികിത്സയ്ക്കെത്താറുണ്ട്. സഭാസിനഡ് തുടങ്ങുന്നതിനു ആഴ്ചകൾക്ക് മുമ്പേ പ്രസ്തുതമെത്രാൻ ആശുപത്രിയിലെത്തി പരിശോധനകൾ എല്ലാം പൂർത്തിയാക്കിയിരുന്നു. സിനഡ് സമാപിച്ച് മൂന്നാം ദിവസമാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത് എന്ന് കരുതപ്പെടുന്നു. കാരണം സിനഡിനുശേഷം ആദ്യ രണ്ടുദിവസം ഒരിക്കൽകൂടി വിദഗ്ധാഭിപ്രായം തേടുന്നതിനുവേണ്ടി തന്റെ മാതൃരൂപതയുടെ കീഴിലുള്ള പ്രമുഖആശുപത്രിയിൽ പോകുകയും, ചില പ്രത്യേകസാഹചര്യത്തിൽ അവിടെ അഡ്മിറ്റ്‌ ചെയ്തിട്ടുള്ള രോഗികളെ സന്ദർശിക്കുകയും ചെയ്തിരുന്നു. അത് പിന്നീട് വലിയതോതിൽ വിവാദമായി. ലേസർ ഉപയോഗിച്ചുള്ള പൈൽസ് ശസ്ത്രക്രിയയ്ക്ക്  ഒരുദിവസത്തെ ആശുപത്രിവാസം മാത്രമാണ് ഡോക്ടർമാർ ആദ്യം നിർദേശിച്ചതെങ്കിലും,  ശസ്ത്രക്രിയാനന്തരപ്രശ്നങ്ങളെതുടർന്ന് നാല് ദിവസത്തോളം അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ടിവന്നു. തുടർന്ന്, അദ്ദേഹം തന്റെ പ്രവർത്തനസ്ഥലത്തേയ്ക്കുള്ള യാത്ര പലതവണ മാറ്റിവച്ചു. ഇതിനിടയിൽ, അദ്ദേഹം ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും വളരെയധികം ക്ഷീണിതനായിരുന്നു. വിഡിയോ റെക്കോർഡ് ചെയ്തയുടനെ ശാരീരിക അസ്വസ്ഥതകളെതുടർന്ന് അദ്ദേഹം വീടിനടുത്തുള്ള അങ്കമാലിയിലെ മറ്റൊരു പ്രമുഖആശുപത്രിയിൽ എത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മികച്ച തുടർചികിത്സയ്ക്കായി എത്രയും വേഗം ജർമനിയിലേയ്ക്ക് പോകാൻ തയാറെടുക്കുകയാണ് ഈ മെത്രാൻ. രൂപതാഭരണത്തിൽനിന്നും ഒരു മാസത്തിലധികമായി അദ്ദേഹം മാറിനിൽക്കുന്നതിൽ വിശ്വാസികൾ വലിയരീതിയിൽ അതൃപ്തരാണ്. രോഗസ്ഥിതിയെക്കുറിച്ച് കൂടുതൽ വാർത്തകൾ പുറത്തുവന്നതുമുതൽ ഒരു വിഭാഗം വിശ്വാസികൾ എതിർപ്പ് കുറച്ചിട്ടുണ്ട്. അദ്ദേഹത്തിനുവേണ്ടി ജർമനിയിലേക്ക് എയർ ആംബുലൻസ് ബുക്ക്‌ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സഭാനേതൃത്വം. അതിനിടയിൽ ഒരു തരത്തിലുള്ള ചികിത്സാപിഴവും ടി ആശുപത്രിയിൽ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രമുഖആശുപത്രിയും രംഗത്തെത്തി. ശസ്ത്രക്രിയയ്ക്കുവേണ്ടി ലേസർ ഉപയോഗിച്ചപ്പോൾ, അദ്ദേഹത്തിന്റെ ത്വക്കിന്റെ ചില സവിശേഷതകൾ കാരണം, പൂർണ്ണമായും കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തിലുള്ള ലേസർ മെഷീൻറെ അൽഗോരിതത്തിൽ എറർ ഉണ്ടാവുകയും അത് മൈനർ ആയ പ്രശ്നമുണ്ടാക്കുകയും ചെയ്തു. ത്വക്കിനു സാധാരണയിലുമധികം കനമുള്ള രോഗികൾക്ക് സംഭവിക്കുന്ന നിസാരപ്രശ്നമാണെന്നും 7 മുതൽ 10 ദിവസത്തിനുള്ളിൽ വിശ്രമത്തിലൂടെതന്നെ രോഗി പൂർണ്ണമായും സുഖം പ്രാപിക്കുമെന്നും ആശുപത്രി PRO അറിയിച്ചു.

Facebook Comments Box

By admin

Related Post