Kerala News

കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും

Keralanewz.com

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം.

സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല യോഗവും ഓണ്‍ലൈനായി ചേരും.

കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സി കാറ്റഗറിയില്‍ പെടുത്തിയിട്ടും തിരുവനന്തപുരത്ത് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. എറണാകുളത്തും വലിയ തോതില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. നിലവിലെ നിയന്ത്രണങ്ങള്‍ കൊണ്ട് മാത്രം രോഗവ്യാപനത്തെ ചെറുക്കാനികില്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. അതിനാല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണോയെന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. അധ്യയനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല യോഗവും ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. കുട്ടികളിലെ വാക്സിനേഷന്‍, 10,11,12, ക്ലാസുകളുടെ പ്രവര്‍ത്തനം, പരീക്ഷാ നടത്തിപ്പ് എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Facebook Comments Box