സംസ്ഥാനത്ത് ചുഴലിക്കാറ്റിന് സാധ്യത; കനത്ത മഴ, ബുധനാഴ്ച ഇടുക്കിയിൽ റെഡ് അലർട്ട്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളത്തിൽ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു . ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകും. ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം നല്‍കി. ബുധനാഴ്ച ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതോടെ തെക്കന്‍ കേരളത്തില്‍ മഴ ശക്തമാവുകയും കടല്‍ ക്ഷോഭവുമുണ്ടാകുമെന്നാണ് പ്രവചനം. ന്യൂനമര്‍ദം 48 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദ്ദമായി മാറും. ബുധനാഴ്ചയോടെ തമിഴ്‍നാട് തീരത്ത് കരയില്‍ പ്രവേശിച്ചേക്കും. തമിഴ്‍നാട്, പുതുച്ചേരി പ്രദേശങ്ങളില്‍ വലിയ ആഘാതമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. കേരളത്തില്‍ ഓഖിക്ക് സമാനമായ സാഹചര്യം ഉണ്ടാകാൻ സാധ്യത ഉണ്ട്.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •