എ സി ലോ ഫ്ലോർ ബസുകളിൽ ഇന്നു മുതൽ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം : കെ യു ആർ ടി സിയുടെ കീഴിലുള്ള എ സി ലോ ഫ്ലോർ ബസുകളിലെ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് ഇന്നു മുതൽ നിലവിൽ വരും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് യാത്രാനിരക്കിൽ 25 ശതമാനം ഇളവ്. തിങ്കളാഴ്ച അവധി ദിനമാണെങ്കിൽ ചൊവ്വാഴ്ച ഇളവ് ലഭിക്കില്ല.സൂപ്പർ ക്ലാസ് ബസുകളിൽ ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഇളവാണ് ഇന്നു മുതൽ  ലോ ഫ്ളോർ ബസുകളിൽക്കൂടി നിലവിൽ വരുന്നത്. കോവിഡ് ബാധയെത്തുടർന്ന് പൊതുഗതാഗത സംവിധാനത്തിൽ നിന്ന് അകന്നുനിൽക്കുന്ന യാത്രക്കാരെ ആകർഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കിളവ് നൽകുന്നത്.തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിൽ കൂടുതൽ ലോ ഫ്ളോർ ബസുകൾ ഓടിക്കാനും കെ യു ആർ ടി സി ആലോചിക്കുന്നുണ്ട്. 

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •