തദ്ദേശ തെരഞ്ഞെടുപ്പ്: സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം:കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തെരെഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. കൊവിഡ് രോഗികള്‍ക്കും ക്വറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് നടത്താം. തെരഞ്ഞെടുപ്പിന് 10 ദിവസം മുന്‍പ് അസുഖ ബാധിതരുടെയും ക്വറന്റീനില്‍ ഉള്ളവരുടെയും ലിസ്റ്റ് ആരോഗ്യവകുപ്പ് തയാറാക്കും. ഇത് പ്രകാരമാണ് ബാലറ്റ് വിതരണം.വോട്ടിംഗ് ദിവസം സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് വീടിനകത്ത് വച്ച് വോട്ട് രേഖപ്പെടുത്താം. വോട്ടര്‍മാരുടെ വീടുകളില്‍ സ്പെഷ്യല്‍ ടീം എത്തും. സ്പെഷ്യല്‍ പോളിംഗ് ഓഫിസര്‍, പോളിംഗ് അസിസ്റ്റന്റ് ഒരു പൊലീസുകാരന്‍ എന്നിവരാണ് ടീമിലുണ്ടാകുക. ഇവര്‍ സ്‌പെഷ്യല്‍ വോട്ടറുടെ വീട്ടിലെത്തി ആപ്ലിക്കേഷന്‍ കൈമാറും. അതില്‍ ബാലറ്റ് പേപ്പര്‍ കിട്ടിയത് അടക്കമുള്ള വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തും. ഈ ഡിക്ലറേഷനും, പോസ്റ്റല്‍ ബാലറ്റും, കവറും സ്‌പെഷ്യല്‍ വോട്ടര്‍ക്ക് കൈമാറും. സ്‌പെഷ്യല്‍ ഓഫിസറിന് മുമ്പാകെ സ്‌പെഷ്യല്‍ വോട്ടര്‍ ഈ ഡിക്ലറേഷനില്‍ ഒപ്പിടണം. ഓഫിസര്‍ ഈ ഡിക്ലറേഷന്‍ അറ്റസ്റ്റ് ചെയ്ത് കൊടുക്കും. സ്‌പെഷ്യല്‍ വോട്ടര്‍ക്ക് വീട്ടിലെ സൗകര്യമുള്ള സ്ഥലത്ത് പോയി തന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാം. ഒന്നുകില്‍ ശരി മാര്‍ക്ക്, അല്ലെങ്കില്‍ ഇന്റു/ തെറ്റ് മാര്‍ക്ക് ചെയ്യാം. ഒരു കോളത്തിനകത്ത് തന്നെ മാര്‍ക്ക് ചെയ്യണം. അത്തരത്തില്‍ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഒപ്പം നല്‍കിയിരിക്കുന്ന കവറിലിട്ട് സീല്‍ ചെയ്യുക.ബ്ലോക്ക്, ?ഗ്രാമ പഞ്ചായത്ത് എന്നിവയ്ക്ക് പ്രത്യേകം ബാലറ്റ് പേപ്പറുണ്ടാകും. ത്രിതല പഞ്ചായത്തിലെ ഒരു വോട്ടര്‍ക്ക് മൂന്ന് വോട്ടുകളുണ്ടാകും. ?ഗ്രാമ പഞ്ചായത്തിലേക്കും, ബ്ലോക്ക് പഞ്ചായത്തിലേക്കും, ജില്ലാ പഞ്ചായത്തിലേക്കും. ഈ മൂന്ന് ബാലറ്റ് പേപ്പറിലും വോട്ട് രേഖപ്പെടുത്തി പ്രത്യേകം കവറിലിടണം. മൂന്ന് സത്യവാങ്മൂലത്തിലും ഒപ്പു വയ്ക്കണം. ഓരോ ബാലറ്റ് പേപ്പര്‍ അടങ്ങിയ കവറും, സത്യവാങ്മൂലവും മറ്റൊരു കവറിലിട്ട് ഒട്ടിക്കണം. ഇത് സ്‌പെഷ്യല്‍ പോളിം?ഗ് ഓഫിസറെ ഏല്‍പ്പിക്കണം.ഓഫിസറെ ഏല്‍പ്പിക്കാന്‍ താത്പര്യമില്ലെങ്കില്‍, തപാല്‍ മാര്‍?ഗമോ, മറ്റൊരു വ്യക്തി വഴിയോ റിട്ടേണിം?ഗ് ഓഫിസറിന്റെ പക്കല്‍ ഏല്‍പ്പിക്കണം. വോട്ടെണ്ണുന്ന ദിവസം മാത്രമേ ഈ കവര്‍ തുറക്കുകയുള്ളു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •