Fri. Mar 29th, 2024

അച്ചടക്ക നടപടികൾ അനിവാര്യം:വത്തിക്കാൻ പൗര്യസ്ത സഭാതിരുസംഘം

By admin Jan 28, 2022 #Francis marpapa #Pope
Keralanewz.com

എറണാകുളം -അങ്കമാലി അതിരൂപതയിൽ അച്ചടക്ക നടപടികളുമായി മുന്നോട്ടു പോകുമെന്ന് വത്തിക്കാനിൽ നിന്നും റിപ്പോർട്ട് പുറത്തു വന്നു.എറണാകുളം -അങ്കമാലി അതിരൂപതയിൽ കൂട്ട അച്ചടക്ക നടപടികൾ ഉണ്ടാകുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ വെളിപ്പെടുത്തി.കത്തോലിക്കാ സഭയിൽ അച്ചടക്ക ലംഘനം വച്ചു പൊറുപ്പിയ്ക്കരുതെന്ന് ഫ്രാൻസിസ് മാർപാപ്പ പൗര്യസ്ത തിരുസംഘത്തിന് കർശന നിർദേശം നൽകി.മറ്റ് പൗര്യസ്ത സഭകളിലെ അച്ചടക്ക ലംഘനങ്ങൾ ഭാവിയിൽ അലോസരം സൃഷ്ടിക്കുമെന്ന് പാപ്പാ മുന്നറിയിപ്പ് നൽകി.ഏഷ്യാ- ആഫ്രിക്കൻ രാജ്യങ്ങളിലെ സഭകളിൽ കടന്നു കൂടുന്ന സഭാ വിരുദ്ധ പ്രവർത്തനങ്ങൾ കത്തോലിക്കാ സഭക്ക് അവമതിപ്പുണ്ടാക്കിയെന്ന്‌ ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു.

ഏകീകൃത കുർബാന അർപ്പിക്കുന്ന എറണാകുളം -അങ്കമാലി വൈദികർക്കെതിരെ നടക്കുന്ന അവകാശ ലംഘനങ്ങളിൽ പൗര്യസ്ത തിരുസംഘ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജിയ ദിമിത്രിയോ ഗലാറായോടും,അണ്ടർ സെക്രട്ടറി മോൺസിഞ്ഞോർ ഫ്ലാവിയോ പെയ്‌സിനോടും ജനുവരി 31 ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ അടിയന്തര നിർദേശം നൽകി.ക്രൈസ്തവികതക്ക് നിരക്കാത്ത പരസ്യ പ്രതിഷേധങ്ങൾ നടത്തിയ വൈദികരുടെ എണ്ണം എത്ര തന്നെയായാലും കടുത്ത നടപടികൾ തന്നെയെടുക്കണമെന്ന് പൗര്യസ്ത തിരുസംഘ അധ്യക്ഷൻ കർദിനാൾ സാന്ദ്രിയോട് ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു.

മേജർ ആർച്ച് ബിഷപ്പിന്റെയും സിനഡിന്റെയും തീരുമാനങ്ങളെ തള്ളിപ്പറയുന്ന മെത്രാൻമാർക്കെതിരെയുള്ള അച്ചടക്ക നടപടികൾ പൗര്യസ്ത തിരുസംഘം വിലയിരുത്തുകയാണ്.ഇതിനകം പരസ്യമായി അച്ചടക്ക ലംഘനം നടത്തിയ നാല് വൈദികരെ പൗരോഹിത്യ ശുശ്രൂഷയിൽ നിന്നും വിലക്കാനും,പുറത്താക്കൽ നടപടി സിനഡിന് വിട്ടു കൊടുക്കാനും പൗര്യസ്ത തിരുസംഘം തീരുമാനിച്ചു.

എറണാകുളം -അങ്കമാലി അതിരൂപതയിൽ വത്തിക്കാൻ എടുക്കാൻ പോകുന്ന അച്ചടക്ക നടപടികളിൽ ഫെബ്രുവരി ആദ്യവാരം പൗര്യസ്ത കാനൻ നിയമവുമായി ബന്ധപ്പെട്ട സിനഡിനായി വത്തിക്കാനിലെത്തുന്ന മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി പൗര്യസ്ത തിരുസംഘം ചർച്ച നടത്തും.ഫ്രാൻസിസ് മാർപാപ്പയുമായി മാർ ജോർജ് ആലഞ്ചേരി നടത്തുന്ന ചർച്ചകൾക്ക് ശേഷമേ അച്ചടക്ക നടപടികൾ പുറത്തു വിടുകയുള്ളൂ.

കടുത്ത അച്ചടക്ക നടപടികളിൽ ഇളവ് നൽകണമെങ്കിൽ സഭയുടെ മേജർ ആർച്ച് ബിഷപ്പിന് തീരുമാനിക്കാമെന്ന് പൗര്യസ്ത തിരുസംഘം അഭിപ്രായപ്പെട്ടു.എറണാകുളംമെത്രാപ്പോലീത്തൻ വികാരിയുടെയും വൈദികരുടെയും തുടർച്ചയായ അച്ചടക്ക ലംഘനം കത്തോലിക്കാ സഭയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് മേജർ ആർച്ച് ബിഷപ്പിനെ വത്തിക്കാൻ പൗര്യസ്ത സഭാതിരുസംഘം അറിയിക്കും.എറണാകുളത്ത്‌ വിശ്വാസികൾക്ക് ഉതപ്പ് സൃഷ്ടിക്കുന്ന രീതിയിൽ നടത്തിയ നിരാഹാരങ്ങൾ വത്തിക്കാൻ അധികാരികളെ കൂടുതൽ ചൊടിപ്പിച്ചു.ഇതിനിടെ സീറോ മലബാർ സിനഡ് വത്തിക്കാനിലേക്ക് പോകുന്ന മേജർ ആർച്ച് ബിഷപ്പിനെ കർശന നടപടികൾ എടുക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post