Fri. Apr 19th, 2024

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേറെ; സംസ്ഥാനത്ത് നാളെ സമ്ബൂര്‍ണ നിയന്ത്രണം

By admin Jan 29, 2022 #covid19
Keralanewz.com

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അരലക്ഷം കടന്നേക്കും . ടെസ്റ്റ് പോസിറ്റി നിരക്ക് അമ്ബത് ശതമാനത്തിനടുത്താണ്.

അതേസമയം നാളെ സംസ്ഥാനത്ത് സമ്ബൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തും.

അടുത്ത മാസം പകുതിയോടെ രോഗതീവ്രത കുറയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.

ഒരാഴ്ചത്തെ കണക്കെടുത്താല്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ രോഗികളായതായാണ് വിലയിരുത്തല്‍. ഈ സാഹചര്യം വരും ദിവസങ്ങളിലും തുടരുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. മൂന്നാം തരംഗം തുടങ്ങിയ ഈ മാസത്തെ ആദ്യ ആഴ്ചയില്‍ നിന്ന് അവസാന ആഴ്ചയിലേക്ക് എത്തുമ്ബോള്‍ രോഗവ്യാപന തോത് ഗണ്യമായി കുറഞ്ഞു. ഈ കണക്കുകള്‍ അടുത്ത മാസത്തോടെ മൂന്നാം തരംഗം അവസാനിക്കുമെന്ന സൂചന നല്‍കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് രോഗികളിലധികവും. സി കാറ്റഗറി നിയന്ത്രണങ്ങള്‍ തുടരുന്ന ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടികളും അനുവദിക്കില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തദ്ദേശ സ്വയംഭരണ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഇതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും

Facebook Comments Box

By admin

Related Post