Thu. Apr 25th, 2024

പ്ര​മു​ഖ വ്യ​വ​സാ​യി​യും പ്ലാ​ന്‍റ​റും റ​ബ​ർ ബോ​ർ​ഡ് മു​ൻ വൈ​സ് ചെ​യ​ർ​മാ​നും രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ക​ന്പ​നി​യു​ടെ മു​ൻ ഡ​യ​റ​ക്ട​റു​മാ​യ മൈ​ക്കി​ൾ എ. ​ക​ള്ളി​വ​യ​ലി​ൽ (97) അ​ന്ത​രി​ച്ചു

By admin Jun 27, 2021 #news
Keralanewz.com

പീ​രു​മേ​ട്: പ്ര​മു​ഖ വ്യ​വ​സാ​യി​യും പ്ലാ​ന്‍റ​റും റ​ബ​ർ ബോ​ർ​ഡ് മു​ൻ വൈ​സ് ചെ​യ​ർ​മാ​നും രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ക​ന്പ​നി​യു​ടെ മു​ൻ ഡ​യ​റ​ക്ട​റു​മാ​യ മൈ​ക്കി​ൾ എ. ​ക​ള്ളി​വ​യ​ലി​ൽ (97) അ​ന്ത​രി​ച്ചു. കു​ട്ടി​ക്കാ​ന​ത്തെ വ​സ​തി​യി​ൽ ശനിയാഴ്ച രാ​ത്രി 11 നാ​യി​രു​ന്നു വി​യോ​ഗം.

വി​ഖ്യാ​ത​നാ​യ പ്ലാ​ന്‍റ​ർ ക​ള്ളി​വ​യ​ലി​ൽ പാ​ലാ വി​ള​ക്കു​മാ​ടം കൊ​ണ്ടൂ​പ​റ​ന്പി​ൽ പാ​പ്പ​ന്‍റെ​യും (കെ.​സി. ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ൽ) ഏ​ലി​യാ​മ്മ​യു​ടെ​യും ഏ​ഴു മ​ക്ക​ളി​ൽ നാ​ലാ​മ​നാ​ണു മൈ​ക്കി​ൾ എ. ​ക​ള്ളി​വ​യ​ലി​ൽ. മും​ബൈ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ​നി​ന്നു ബി​രു​ദം നേ​ടി​യശേ​ഷം പി​താ​വി​ന്‍റെ പാ​ത​യി​ൽ പ്ലാ​ന്േ‍​റ​ഷ​ൻ​രം​ഗ​ത്തു സ​ജീ​വ​മാ​യി. പി​താ​വി​ന്‍റെ എ​സ്റ്റേ​റ്റു​ക​ളും മ​ർ​ഫി സാ​യി​പ്പി​ൽ​നി​ന്നു വാ​ങ്ങി​യ എ​സ്റ്റേ​റ്റു​ക​ളു​മെ​ല്ലാം ചേ​ർ​ന്ന് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്ലാ​ന്േ‍​റ​ഷ​നു​ക​ളു​ടെ ചു​മ​ത​ല​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. റ​ബ​ർ, തേ​യി​ല, കാ​പ്പി തു​ട​ങ്ങി​യ കൃ​ഷി​ക​ളി​ൽ വി​ജ​യ​ക​ര​മാ​യ നൂ​ത​ന​രീ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും പ്ര​ചാ​രം ന​ൽ​കു​ക​യും ചെ​യ്തു. പു​ല്ലു​പാ​റ എ​സ്റ്റേ​റ്റി​ൽ തേ​യി​ല കൃ​ഷി​യി​ലും നേ​ട്ടം​കൊ​യ്തു.

1977ൽ ​ബ്ലോ​ക്ക് റ​ബ​ർ സം​സ്ക​ര​ണ​ത്തി​നാ​യി ക​ള്ളി​വ​യ​ലി​ൽ കു​ടും​ബ​ത്തി​ലെ ത​ന്നെ സ​ഹോ​ദ​ര​ൻ പൈ​ക​യി​ൽ തു​ട​ങ്ങി​യ ഹീ​വി​യ ക്രം​ബ് ഫാ​ക്ട​റി പി​ന്നീ​ട് ഏ​റ്റെ​ടു​ത്ത​തോ​ടെ വ്യ​വ​സാ​യ രം​ഗ​ത്തും സ​ജീ​വ​മാ​യി. മ​ക​ൻ ജോ​സ​ഫ് ക​ള്ളി​വ​യ​ലി​ന്‍റെ താ​ൽപ​ര്യ​ത്തി​ൽ ഗെ​ന്േ‍​റാ​ക്ക് റ​ബ​ർ ക​ന്പ​നി കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു റ​ബ​ർ ഉ​ൽപ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന നി​ല​യി​ലേ​ക്കു വ​ള​ർ​ന്നു. ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​നാ​യി ബ്രി​ട്ടീ​ഷു​കാ​ർ 1904ൽ ​തു​ട​ങ്ങി​യ കോ​ട്ട​യ​ത്തെ മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ക​ന്പ​നി​യും വാ​ങ്ങി. ഹീ​വി​യ എ​ൻ​ജി​നീ​യ​റിം​ഗ് വ​ർ​ക്സ്, ടാ​സ് ഹി​ൽ പ്ലാ​ന്േ‍​റ​ഷ​ൻ​സ്, ഗ്ലെ​ൻ​വ്യൂ തേ​യി​ല ഫാ​ക്ട​റി, ഗ്ലെ​ന്േ‍​റാ​ക് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, മി​സ്റ്റി മൗ​ണ്ട​ൻ പ്ലാ​ന്േ‍​റ​ഷ​ൻ റി​സോ​ർ​ട്ട് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും ഒ​ട്ടേ​റെ​പ്പേ​ർ​ക്കു ജോ​ലി​യും ജീ​വി​ത​മാ​ർ​ഗ​വും ന​ൽ​കാ​ൻ ക​ഴി​ഞ്ഞു.

ഇ​ന്ത്യ​യി​ൽ റ​ബ​ർ കൃ​ഷി വി​ജ​യ​ക​ര​മാ​ക്കി​യ വി​ഖ്യാ​ത​നാ​യ ജെ.​ജെ. മ​ർ​ഫി​യു​മാ​യു​ള്ള അ​ടു​പ്പം മൈ​ക്കി​ൽ ക​ള്ളി​വ​യ​ലി​ലി​നെ മി​ക​ച്ച റ​ബ​ർ പ്ലാ​ന്‍റ​റാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. മ​ർ​ഫി സാ​യി​പ്പി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ഏ​ന്ത​യാ​ർ ജെ​ജെ മ​ർ​ഫി സ്കൂ​ൾ തു​ട​ങ്ങി​യ ഇ​ദ്ദേ​ഹം പി​താ​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി മു​ണ്ട​ക്ക​യ​ത്ത് ക​ള്ളി​വ​യ​ലി​ൽ പാ​പ്പ​ൻ മെ​മ്മോ​റി​യ​ൽ സ്കൂ​ളും ആ​രം​ഭി​ച്ചു. 1960ക​ളു​ടെ തു​ട​ക്ക​ത്തി​ൽ കു​ട്ടി​ക്കാ​നം പ​യ​സ് ടെ​ൻ​ത് സ്കൂ​ളി​ന്‍റെ സ്ഥാ​പ​ന​ത്തി​ലും മു​ഖ്യ പ​ങ്കു​വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി​രു​ന്ന മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ അ​ഭ്യ​ർ​ഥ​ന സ്വീ​ക​രി​ച്ചു കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ന്‍റെ സ്ഥാ​പ​ന​ത്തി​നാ​യി 25 ഏ​ക്ക​ർ ഭൂ​മി ദാ​നം ന​ൽ​കാ​നും സ·​ന​സ് കാ​ട്ടി. രൂ​പ​ത​യു​ടെ മ​റ്റു സാ​മൂ​ഹ്യ പ​ദ്ധ​തി​ക​ൾ​ക്കാ​യും നൂ​റി​ലേ​റെ ഏ​ക്ക​ർ ഭൂ​മി​യും ദാ​നം ചെ​യ്തു.

മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി, പൈ​ക ല​യ​ണ്‍​സ് ഐ ​ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​ടെ സ്ഥാ​പ​ന​ത്തി​നാ​യി കൈ​യ​യ​ച്ചു സ​ഹാ​യി​ച്ചു. ഹൈ​റേ​ഞ്ചി​ലെ വി​വി​ധ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ങ്ങ​ളു​ടെ​യും സ​ന്യാ​സ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ത്തി​ലും ഉ​ദാ​ര​മാ​യ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. ഏ​ന്ത​യാ​റി​ൽ വ​യോ​ധി​ക​ർ​ക്കാ​യി സ്നേ​ഹ​ഗി​രി സ​ന്യാ​സി സ​മൂ​ഹം സ്ഥാ​പി​ച്ച ശാ​ന്തി​നി​ല​യ​ത്തി​നും പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കും തെ​ക്കേ​മ​ല, മു​റി​ഞ്ഞ​പു​ഴ, ഏ​ന്ത​യാ​ർ, ക​ന്പം​മെ​ട്ട് ദേ​വാ​ല​യ​ങ്ങ​ൾ​ക്കും വി​വി​ധ കോ​ണ്‍​വെ​ന്‍റു​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി ഭൂ​മി​യും ഇ​ത​ര സ​ഹാ​യ​ങ്ങ​ളും ന​ൽ​കി.

പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തം​ഗം, പെ​രു​വ​ന്താ​നം സ​ർ​വീ​സ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, ബാ​ങ്ക് എ​ന്നി​വ​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്, കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. പൊ​തു​സേ​വ​ന​ത്തി​ൽ ത​ത്പ​ര​നാ​യി​രു​ന്ന മൈ​ക്കി​ൾ ക​ള്ളി​വ​യ​ലി​ൽ ഒ​രി​ക്ക​ൽ ഇ​ടു​ക്കി​യി​ൽ​നി​ന്നു പാ​ർ​ല​മെ​ന്‍റി​ലേ​ക്കു മ​ത്സ​രി​ച്ചു. റ​ബ​ർ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ, കേ​ര​ള കാ​ത്ത​ലി​ക് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ്, രാ​ഷ്ട്ര​ദീ​പി​ക ഡ​യ​റ​ക്ട​ർ, മു​ണ്ട​ക്ക​യം പ്ലാ​ന്േ‍​റ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, മു​ണ്ട​ക്ക​യം ക്ല​ബ് പ്ര​സി​ഡ​ന്‍റ്, കോ​ട്ട​യം ജി​ല്ലാ അ​മ​ച്വ​ർ അ​ത്ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, പീ​രു​മേ​ട് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി മൈ​ക്കി​ൾ ക​ള്ളി​വ​യ​ലി​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ നേ​തൃ​ത്വം ന​ൽ​കി​യ​വ നി​ര​വ​ധി​യാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ കീ​ഴി​ൽ ന​ല്ല​ത​ണ്ണി​യി​ൽ ക​ള്ളി​വ​യ​ലി​ൽ പാ​പ്പ​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ലും വി​വി​ധ സ​മി​തി​ക​ളി​ലും അം​ഗ​മാ​യി​രു​ന്നു.

പൈ​ക ഇ​ട​മ​റ്റ​ത്ത് ല​യ​ണ്‍​സ് ക്ല​ബു​മാ​യി ചേ​ർ​ന്ന് ല​യ​ണ്‍​സ് ഐ ​ഹോ​സ്പി​റ്റ​ൽ സ്ഥാ​പി​ച്ച് ചെ​ല​വു​കു​റ​ഞ്ഞ ചി​കി​ത്സാ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. ഇ​വി​ടെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ക​യും നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യു​ടെ സെ​ക്ര​ട്ട​റി​യും ട്ര​ഷ​റ​റു​മാ​യി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു.

മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിനു പാലാ മല്ലികശ്ശേരിയിലെ വസതിയിലെത്തിക്കും. സംസ്കാരം രണ്ടിനു പൈക വിളക്കുമാടം സെന്റ് ഫ്രാൻസിസ് പള്ളിയിൽ. കുരുവിനാക്കുന്നേൽ കുടുംബാംഗം മേരി (മറിയമ്മ) ആണ് ഭാര്യ. മക്കൾ: റാണി  ആലപ്പുഴ), വിമല (യുഎസ്), അന്ന ഗീത (യുഎസ്), ജോസഫ് (പ്ലാന്റർ) റോഷൻ (യുകെ.) മരുമക്കൾ: ജോൺ നെരോത്ത് (ആലപ്പുഴ), പർവേശ് എസ്. മുഹമ്മദ് (യുഎസ്), വർഗീസ് കാപ്പിൽ (യുഎസ്എ) പ്രീതി (കൊല്ലംകുളം കാഞ്ഞിരപ്പള്ളി), ഡോ.കെ.എ. ഏബ്രഹാം (കൊട്ടാരത്തിൽ, യുകെ). പരേതരായ പ്ലാന്റർമാർ ജോസ് കള്ളിവയലിൽ, ചാക്കോ കള്ളിവയലിൽ, ഏബ്രഹാം കള്ളിവയലിൽ എന്നിവർ മൂത്ത സഹോദരന്മാരാണ്

Facebook Comments Box

By admin

Related Post