Tue. Apr 23rd, 2024

ദമ്ബതികള്‍ പൊലീസ് പിടിയില്‍, വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി തട്ടിയെടുത്തത് കോടികള്‍

By admin Jan 29, 2022 #news
Keralanewz.com

പാലക്കാട്: വര്‍ഷങ്ങളോളം നടത്തിയ തട്ടിപ്പിനൊടുവില്‍ ഭാര്യയും ഭര്‍ത്താവും പൊലീസ് വലയില്‍ കുടുങ്ങി.

വിസ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ദമ്ബതികള്‍ പിടിയിലായത്. ബംഗളൂരു താമസക്കാരായ ബിജു ജോണ്‍, ഭാര്യ ലിസമ്മ ജോണ്‍ എന്നിവരെയാണ് പാലക്കാട് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരു കേന്ദ്രീകരിച്ചാണ് ബിജു ജോണും ലിസമ്മയും വിസ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ഒട്ടേറെപ്പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തിരുന്നു. ഒടുവില്‍ കുടുങ്ങിയത് വടക്കഞ്ചേരി വള്ളിയോട് സ്വദേശി ബിനോയിയുടെ പരാതിയിലാണ്.
ബിനോയിയുടെ കയ്യില്‍ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തു. ബിനോയിയുടെ ഭാര്യക്ക് ഓസ്ട്രേലിയയില്‍ ജോലിക്കുള്ള വിസ നല്‍കാമെന്ന് പറഞ്ഞാണ് പലതവണയായി 18 ലക്ഷം രൂപ തട്ടിയെടുത്തത്. മൂന്ന് വര്‍ഷം മുമ്ബാണ് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബിജു ജോണ്‍ ബിനോയിയെ സമീപിച്ചത്‌. പാസ്പോര്‍ട്ടും വിദ്യാഭ്യാസ യോഗ്യതകളുടെ ഉള്‍പ്പെടെയുള്ള രേഖകളും അപ്പോള്‍തന്നെ നല്‍കി. പിന്നീട് വിസയുടെ കാര്യം അന്വേഷിക്കുമ്ബോള്‍, കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പറഞ്ഞ് ബിജു ജോണ്‍ ഒഴിഞ്ഞു മാറി. പലതവണയായി ബിജു ജോണും ലിസമ്മയും ബിനോയിയില്‍ നിന്ന് പണം വാങ്ങുകയും ചെയ്തു. ഒടുവില്‍ താന്‍ ചതിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലായതോടെ ബിനോയി വടക്കഞ്ചേരി പോലീസില്‍ പരാതി നല്‍കി.
ഇതേ തുടര്‍ന്ന് വടക്കഞ്ചേരി പോലീസ് ബംഗളൂര് എത്തി അന്വേഷണം നടത്തി. പലസ്ഥലങ്ങളിലായി മാറിമാറി താമസിക്കുന്ന ബിജു ജോണിനേയും ലിസമ്മയേയും കണ്ടെത്താന്‍ പൊലീസ് ബുദ്ധിമുട്ടി. എന്നാല്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞദിവസം പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ബംഗളൂരു കേന്ദ്രീകരിച്ച്‌ വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
വിദേശ റിക്രൂട്ട്മെന്‍്റിനായി സ്ഥാപനം നടത്തിയാണ് ഇവര്‍ നിരവധി പേരെ കബളിപ്പിച്ചത്.
കണ്ണൂര്‍ സ്വദേശിയാണ് ലിസമ്മ ജോണ്‍. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Facebook Comments Box

By admin

Related Post