കെ എം മാണിസാർ ജന്മദിനം കോട്ടയം ജില്ലയിൽ 21 കേന്ദ്രങ്ങളിൽ കാരുണ്യ ദിനമായി ആഘോഷിക്കുവാൻ കേരള യൂത്ത്ഫ്രണ്ട് (എം)

Spread the love
       
 
  
    

കോട്ടയം: മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായിരുന്ന അന്തരിച്ച കെ എം മാണിസാറിൻ്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ 21 കേന്ദ്രങ്ങളിൽ കാരുണ്യദിനമയി ആഘോഷിക്കുന്നു.കേരള യൂത്ത് ഫ്രണ്ട് (എം) .ജനുവരി 29,30 തിയതികളിൽ കേരള യൂത്ത് ഫ്രണ്ട്(എം)ൻ്റെ നേതൃത്വത്തിൽ വിവിധ നിയോജക മണ്ഡലങ്ങളിലുള്ള അനാഥാലയങ്ങളിലും ബാലഭവനുകളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം നൽകുകയും മധുരം വിതരണം നടത്തുകയും ചെയ്യും

പൂർണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കപെടുന്നത്. വിവിധ കേന്ദ്രങ്ങളിൽ എൽബി അഗസ്റ്റ്യൻ, ജെഫിൻ പ്ലാപ്പള്ളിൽ, ഡിനു ചാക്കോ , സുനിൽ പയ്യംപള്ളി,അഭിലാഷ് തെക്കേതിൽ,ഷോജി അയലൂക്കുന്നേൽ, രാഹുൽ ബി പിള്ള , ബിബിൻ വെട്ടിയാനി, അനീഷ് തേവരപ്പിക്കൽ, നിഖിൽ കൊണ്ടൂർകാഞ്ഞിരം, ജിൻസ് കുരിയൻ തുടങ്ങിയവർ നേതൃത്വം നൽകും

Facebook Comments Box

Spread the love