ഒന്നരമാസം മുന്‍പ് വിദേശത്തുനിന്നെത്തിയ വീട്ടമ്മയ്ക്ക് കൊറോണ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞദിവസം കോറോണവൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒന്നരമാസം മുന്‍പ് വിദേശത്തുനിന്നെത്തിയ വീട്ടമ്മയും. ഇന്നലെ ഏഴുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . കണ്ണൂര്‍ജില്ലയില്‍ ഒരാള്‍ ക്കും കോട്ടയം ജില്ലയില്‍ മൂന്നാള്‍ക്കും കൊല്ലത്തു മൂന്നുപേര്‍ക്കുമാണ് ഇന്നലെവൈറസ് ബാധ സ്ഥിരീകരിച്ചത് . പ്രവാസിയായായ വീട്ടമ്മ ഒന്നരമാസം മുന്‍പാണ് നാട്ടിലെത്തിയത് ഇവര്‍
കോട്ടയം സംക്രാന്തി സ്വദേശിയാണ്.


കോട്ടയം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ മാര്‍ച്ച്‌ 25 ന് മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് എന്നാല്‍ തിരിച്ചെത്തിയ ശേഷം ഇയാല്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു .കൂടാതെ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പഞ്ചായത്ത് ഒരാഴ്ചത്തേക്ക് പൂര്‍ണ്ണമായും അടച്ചിട്ടു . ഏലപ്പാറ, നെടുങ്കണ്ടം, വാഴത്തോപ്പ് പഞ്ചായത്തുകളെ ഹോട്സ്പോട്ടുകളായി പ്രഖ്യാപിക്കുകയുംചെയ്തു.

രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

സംസ്ഥാനത്ത് വൈറസ് ബാധിതരായി ചികിത്സയില്‍ കഴിയുന്നവരേക്കാള്‍ . ജനുവരി 30 ന് ആദ്യ കൊറോണ സ്ഥിരീകരിച്ച കേരളത്തില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 338 പേര്‍ രോഗമുക്തരായി. ഇനി ചികിത്സയിലുള്ളത് 116 പേര്‍. കൂടാതെ സംസ്ഥാനത്തു നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21044 ആയി .

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •