Fri. Mar 29th, 2024

പത്താം ക്ലാസുകാരനായ ഗോകുല്‍ ജീവനൊടുക്കിയത് വെള്ളം കുടിക്കുന്നതിനെ ചൊല്ലി സഹോദരന്മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്; വഴക്കിന് പിന്നാലെ മുറിയില്‍ കയറി കതകടച്ചതിന് ശേഷം 15കാരന്റെ ആത്മഹത്യ; നെയ്യാറ്റിന്‍കരയില്‍ ജനലില്‍ തൂങ്ങിമരിച്ചത് ഇരട്ട സഹോദരന്മാരില്‍ ഒരാള്‍

By admin Feb 3, 2022 #suicide
Keralanewz.com

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 15കാരന്‍ ജീവനൊടുക്കിയത് വെള്ളം കുടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ഇരട്ട സഹോദരനമാരില്‍ ഒരാളുമായ ഗോകുല്‍ കൃഷ്ണയാണ് മരിച്ചത്. വ്ളാങ്ങാമുറി കൃഷ്ണകൃപയില്‍ അനില്‍കുമാറിന്റെയും സിന്ധുവിന്റെയും മകനാണ് ഗോകുല്‍കൃഷ്ണ.

തിങ്കളാഴ്ച രാത്രി 9.30നായിരുന്നു സംഭവം. സഹോദരന്മാര്‍ ഇരുവരും കൂടി ഭക്ഷണം കഴിക്കുന്നതിനിടെ ഗൗതം കൊണ്ടുവെച്ച വെള്ളം ഗോകുല്‍ എടുത്ത് കുടിച്ചു. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ വഴക്കവുകയായിരുന്നു. പിന്നാലെ മുറിയില്‍ കയറി ഗോകുല്‍ കതകടച്ചു. മാതാപിതാക്കളെത്തി വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് മകനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഗോകുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇരട്ടകളായ ഗോകുല്‍കൃഷ്ണയും ഗൗതംകൃഷ്ണയും നെയ്യാറ്റിന്‍കര വിശ്വഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഷാള്‍ ജനലില്‍ കെട്ടിയിട്ട് ഗോകുല്‍ തൂങ്ങിമരിക്കുകയായിരുന്നു നെയ്യാറ്റിന്‍കര പോലീസ് വ്യക്തമാക്കി. അച്ഛന്‍ അനില്‍കുമാര്‍ മംഗലാപുരം എയര്‍പോര്‍ട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പിലെ ജീവനക്കാരനാണ്. സംഭവസമയത്ത് വീട്ടില്‍ അമ്മ സിന്ധുവും സഹോദരി ഗായത്രിയും സഹോദരന്‍ ഗൗതംകൃഷ്ണയുമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post