തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സംഘർഷത്തിൽ തിടനാട് വാരിയനിക്കാട് എൽ.ഡി.എഫ് സ്ഥാനാർഥി ഷെറിൻ പെരുമാകുന്നേൽ-നും ഡി.വൈ.എഫ്. ഐ പ്രവർത്തകർക്കും കുത്തേറ്റു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിടനാട് : തദേശ തിരഞ്ഞെടുപ്പിന്  ശേഷം ഉണ്ടായ സംഘർഷത്തിൽ തിടനാട്  വാരിയനിക്കാട് എൽ.ഡി.എഫ് സ്ഥാനാർഥിക്കും, ഡി.വൈ.എഫ് ഐ പ്രവർത്തകർക്കും കുത്തേറ്റു

വോട്ട് എടുപ്പിന്  ശേഷം പുറത്തേക്ക് വന്ന എൽ.ഡി എഫ് സ്ഥാനാർഥി ഷെറിൻ പെരുമാകുന്നേലിനോട്  ചിലർ കയർത്തു സംസാരിക്കുകയും വാക്കേറ്റം ഉണ്ടാവുകയും കയ്യിലുണ്ടായിരുന്ന ആയുധം വെച്ച് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് സ്ഥാനാർഥി ഷെറിനെ കയ്യിലുണ്ടായിരുന്ന കമ്പി വെച്ച് തലക്ക് അടിക്കുകയായിരുന്നു

വാരിയാനിക്കാട് ഡി.വൈ.എഫ്.ഐ  യൂണിറ്റ് പ്രസിഡന്റ്‌ സോജൻ, സിറിൽ എന്നിവരെ കത്തി കൊണ്ട്  കുത്തി പരിക്കൽപ്പിക്കുകയും ചെയ്തു

കോൺഗ്രസ്‌ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നു എൽ ഡി എഫ് പ്രവർത്തകർ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •