Sat. Apr 20th, 2024

അഴിമതി ആരോപണം : ശൈലജയെയും വീണയെയും ലോകായുക്ത ഒഴിവാക്കി

By admin Feb 4, 2022 #lok ayukta
Keralanewz.com

തിരുവനന്തപുരം
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കോവിഡ് പ്രതിരോധ വസ്തുക്കള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍നിന്ന് മന്ത്രി വീണാ ജോര്‍ജിനെയും മുന്‍ മന്ത്രി കെ കെ ശൈലജയെയും ലോകായുക്ത ഒഴിവാക്കി.

യൂത്ത്കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായര്‍ രാഷ്ട്രീയ പ്രേരിതമായി നല്‍കിയ പരാതിയില്‍നിന്നാണ് ഒഴിവാക്കിയത്. 13 പേര്‍ക്കെതിരെയായിരുന്നു പരാതി. രാഷ്ട്രീയലാഭത്തിനായി മന്ത്രിമാരെ ഇത്തരം സംഭവങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ലോകായുക്ത പരാതിക്കാരിയെ ഓര്‍മിപ്പിച്ചു.

മുന്‍മന്ത്രിയും നിലവിലെ മന്ത്രിയും എന്ത് ക്രമക്കേടാണ് കാട്ടിയതെന്ന് ലോകായുക്ത ചോദിച്ചു. പരാതിയില്‍നിന്ന് ഇരുവരെയും ഒഴിവാക്കാനും ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പരാതി തള്ളുമെന്നും ഓര്‍മിപ്പിച്ചു. തുടര്‍ന്ന് ഉപലോകായുക്ത ഹാറൂണ്‍ റഷീദുമായി ചര്‍ച്ച ചെയ്ത് ലോകായുക്ത സിറിയക് ജോസഫ് പരാതിയില്‍നിന്ന് ഒഴിവാക്കുകയായി*രുന്നു.
ആരോഗ്യ വകുപ്പ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ, എന്‍എച്ച്‌എം ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, തിരുവനന്തപുരം കലക്ടര്‍ നവ്ജോത് ഖോസ തുടങ്ങിയവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. സര്‍ക്കാരിന് വേണ്ടി ലോകായുക്ത സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ പാതിരിപ്പള്ളി എസ് കൃഷ്ണകുമാരി ഹാജരായി.

Facebook Comments Box

By admin

Related Post