Fri. Apr 19th, 2024

സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

By admin Feb 5, 2022 #covid 19
Keralanewz.com

സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍.

സി കാറ്റഗറിയിലുള്ള കൊല്ലം ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരും. നാളെ സംസ്ഥാന വ്യാപകമായി ലോക്ഡൗണിന് സമാനമായ നിയന്ത്രണവും ഉണ്ടാകും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവുകള്‍ നല്‍കിയത്. സി കാറ്റഗറിയില്‍ നിലവില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം തുടരും. തീയറ്റര്‍, ജിം, നീന്തള്‍കുളം എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി ഇല്ല. അതെസമയം തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇവയ്ക്ക് പ്രവര്‍ത്തനാനുമതിയായി.

10, 11, 12 ക്ലാസുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍ തുറക്കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകാര്‍ക്ക് സ്‌കൂള്‍ തുറക്കുന്നത് ഈ മാസം 14 നാണ്. അതിന് മുന്നോടിയായി മുന്നോരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം വിദ്യാഭ്യാസമന്ത്രി സ്‌കൂളുകള്‍ക്ക് നല്‍കി.

ഞാറാഴ്ചത്തെ ലോക്ഡൗണിന് സമാനമായ നിയന്ത്രണം നാളെയും തുടരും. അടുത്ത അവലോകന യോഗത്തില്‍ മാത്രമാകും ഞാറാഴ്ചത്തെ നിയന്ത്രണം മാറ്റുന്നതില്‍ തീരുമാനമുണ്ടാകുക. രോഗലക്ഷണമില്ലാത്ത പ്രവാസികള്‍ക്ക് ഇനി മുതല്‍ പരിശോധനയും സമ്ബര്‍ക്ക വിലക്കും ഉണ്ടാകില്ല.

Facebook Comments Box

By admin

Related Post