കറുപ്പ് ഔട്ട് ഫിറ്റ്, കറുപ്പ് മാസ്കണിഞ്ഞ് കിടിലൻ ഗെറ്റപ്പ്, റേഞ്ച് റോവർ വെലാറിൽ വന്നിറങ്ങി മഞ്ജു വാര്യർ; ചിത്രങ്ങൾ വൈറൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൊച്ചി:അമ്മയുടെ നേതൃത്വത്തിൽ സിനിമ പ്രവർത്തകർക്കും കുടുംബാംഗങ്ങള്‍ക്കും പരിസരവാസികള്‍ക്കുമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു. കലൂരിലെ ‘അമ്മ’ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങ് നടി മഞ്ജു വാര്യ‍ർ ഉദ്ഘാടനം ചെയ്തു. നമുക്കെല്ലാം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായുള്ള വലിയൊരു ചുവടുവയ്പ്പാണ് വാക്സിനേറ്റഡ് ആകുകയെന്ന് മഞ്ജു വാര്യർ പറയുകയുണ്ടായി.

ചടങ്ങിൽ മഞ്ജു എത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കറുപ്പ് ഔട്ട് ഫിറ്റിൽ കറുപ്പ് മാസ്കണിഞ്ഞ് കിടിലൻ ഗെറ്റപ്പിലാണ് മഞ്ജു തന്‍റെ റേഞ്ച് റോവർ വെലാറിൽ വന്നിറങ്ങിയത്
കഴിഞ്ഞവർഷം മഞ്ജു സ്വന്തമാക്കിയ അത്യാഡംബര എസ്.യു.വി മോഡലായ വെലാറിനാണ് അമ്മയുടെ വാക്സിനേഷൻ ഡ്രൈവിനായി മഞ്ജു വാര്യർ എത്തിയത്

ഒരുമാസമായി ‘അമ്മ’യ്ക്ക് വേണ്ടിയുള്ള വാക്സിൻ അമൃതയിൽ ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. പ്രൈവറ്റ് പാ‍‍ർട്ടി നടത്തുന്ന വാക്സിനേഷൻ ഡ്രൈവ് ആയതിനാൽ അത് അത്ര എളുപ്പമല്ല. അതാണ് വൈകിയത്. പ്രസിഡന്‍റ് മോഹൻലാൽ ഉഴിച്ചിലിലാണ്, അതിനാലാണ് എത്താനാകാൻ കഴിയാതെ പോയത്. അദ്ദേഹം ഏവർക്കും നന്ദി അറിയിച്ചിട്ടുണ്ട് എന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

താരങ്ങളിൽ നിന്ന് അമ്മ എക്സിക്യുട്ടീവ് അംഗമായ ബാബുരാജ് ആദ്യം വാക്സിനെടുക്കുകയുണ്ടായി. ഐ ആം വാക്സിനേറ്റഡ് എന്ന് എഴുതി അദ്ദേഹം വാക്സിൻ ചാർട്ടിൽ ഒപ്പിടുകയുമുണ്ടായി. ശേഷം നിരവധി താരങ്ങൾ വാക്സിനെടുക്കാനായെത്തി.

ഹൈബി ഈഡൻ എംപി, പി ടി തോമസ് എംഎൽഎ, കൊച്ചി മേയർ എം അനിൽകുമാർ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, സിനിമാ താരങ്ങളായ ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, സിദ്ധാർഥ് ശിവ, രചന നാരായണൻകുട്ടി, ടിനി ടോം, രമേഷ് പിഷാരടി തുടങ്ങി നിരവധിപേർ ചടങ്ങിന്‍റെ ഭാഗമായി. അമൃത ഹോസ്പിറ്റിലിന്‍റെ സഹകരണത്തോടെയാണ് വാക്സിനേഷൻ ഡ്രൈവ് നടക്കുന്നത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •