Thu. Apr 25th, 2024

റ​​ബ​​ർ കൃ​​ഷി​​ക്കു​​ള്ള സ​​ബ്സി​​ഡി തു​​ട​​രു​​മെ​​ന്നു കേ​​ന്ദ്ര വാ​​ണി​​ജ്യ​​മ​​ന്ത്രി പി​​യൂ​​ഷ് ഗോ​​യ​​ൽ പാ​​ർ​​ല​​മെ​​ന്‍റി​​ൽ ജോ​​സ് കെ. ​​മാ​​ണി എം​​പി​​യെ അ​​റി​​യി​​ച്ചു

By admin Feb 10, 2022 #news
Keralanewz.com

ന്യൂ​​ഡ​​ൽ​​ഹി: റ​​ബ​​ർ കൃ​​ഷി​​ക്കു​​ള്ള സ​​ബ്സി​​ഡി തു​​ട​​രു​​മെ​​ന്നു കേ​​ന്ദ്ര വാ​​ണി​​ജ്യ​​മ​​ന്ത്രി പി​​യൂ​​ഷ് ഗോ​​യ​​ൽ പാ​​ർ​​ല​​മെ​​ന്‍റി​​ൽ ജോ​​സ് കെ. ​​മാ​​ണി എം​​പി​​യെ അ​​റി​​യി​​ച്ചു. 2020 ഏ​​പ്രി​​ൽ മു​​ത​​ൽ ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ർ വ​​രെ മാ​​ത്രം 10,69,66,000 രൂ​​പ​​യും (10.69 കോ​​ടി) 2017-18 മു​​ത​​ൽ 2019-20 വ​​രെ 5,69,72,00 രൂ​​പ​​യും സ​​ബ്സി​​ഡി​​യി​​ന​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ​​ക്കു ന​​ൽ​​കി​​യ​​താ​​യും കേ​​ന്ദ്രം അ​​റി​​യി​​ച്ചു. 2017-18 മു​​ത​​ൽ മു​​ട​​ങ്ങി​​ക്കി​​ട​​ന്ന റ​​ബ​​ർ കൃ​​ഷി സ​​ബ്സി​​ഡി 2020 ഏ​​പ്രി​​ൽ മു​​ത​​ലാ​​ണു പു​​നഃ​​സ്ഥാ​​പി​​ച്ച​​ത്

കേ​​ര​​ള​​ത്തി​​ലെ സ്വാ​​ഭാ​​വി​​ക റ​​ബ​​ർ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ 2020-21ൽ ​​മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ചു നേ​​രി​​യ കു​​റ​​വേ ഉ​​ണ്ടാ​​യി​​ട്ടു​​ള്ളൂ​​വെ​​ന്നും രാ​​ജ്യ​​സ​​ഭ​​യി​​ൽ രേ​​ഖാ​​മൂ​​ലം ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യി​​ൽ കേ​​ന്ദ്ര​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി. 2019-20ൽ 5,33,500 ​​ട​​ണ്‍ ആ​​യി​​രു​​ന്ന റ​​ബ​​ർ ഉ​​ത്പാ​​ദ​​നം ക​​ഴി​​ഞ്ഞ വ​​ർ​​ഷം 5,19,500 ട​​ണ്‍ ആ​​യാ​​ണു കു​​റ​​ഞ്ഞ​​ത്. ആ​​കെ 14,000 ട​​ണ്ണി​​ന്‍റെ കു​​റ​​വ്. കോ​​വി​​ഡ് മ​​ഹാ​​മാ​​രി, ലോ​​ക്ഡൗ​​ണ്‍ എ​​ന്നി​​വ​​യ്ക്കു പു​​റ​​മെ 2020 സെ​​പ്റ്റം​​ബ​​റി​​ൽ ദ​​ക്ഷി​​ണ കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​യ ക​​ന​​ത്ത മ​​ഴ, ചു​​ഴ​​ലി​​ക്കാ​​റ്റ് തു​​ട​​ങ്ങി​​യ​​വ​​യു​​ടെ​​യും പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഉ​​ത്പാ​​ദ​​ന​​ത്തി​​ലെ നേ​​രി​​യ കു​​റ​​വെ​​ന്നും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വി​​ശ​​ദീ​​ക​​രി​​ച്ചു

രാ​​ജ്യ​​ത്താ​​കെ 7,15,000 ട​​ണ്‍ റ​​ബ​​ർ ആ​​ണ് ഉ​​ത്പാ​​ദ​​നം. ഇ​​തി​​ൽ 5,19,500 ട​​ണ്ണും കേ​​ര​​ള​​ത്തി​​ലാ​​ണ്. ത്രി​​പു​​ര- 73,780 ട​​ണ്‍, ക​​ർ​​ണാ​​ട​​ക- 43,860, ആ​​സാം- 34,130, ത​​മി​​ഴ്നാ​​ട്- 19,710, മേ​​ഘാ​​ല​​യ- 9,540, മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ൾ- 14,480 ട​​ണ്‍ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് 2020-21ലെ ​​സ്വാ​​ഭാ​​വി​​ക റ​​ബ​​ർ ഉ​​ത്പാ​​ദ​​ന​​മെ​​ന്നു​​മാ​​ണു റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ ക​​ണ​​ക്കെ​​ന്നു ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി​​യാ​​യി മ​​ന്ത്രി രാ​​ജ്യ​​സ​​ഭ​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി

Facebook Comments Box

By admin

Related Post