Sat. Apr 20th, 2024

പകൽ പള്ളകാടുകളിൽ ഒളിച്ചിരുന്ന് ഉറക്കം. രാത്രിയിൽ മുഴുവൻ ഓരിയിടൽ. കോഴികളെയും, ചെറു മൃഗങ്ങളെയും വേട്ടയാടി കുറുക്കൻ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ പെരുകുന്നു. കണ്ണടച്ചു എം എൽ ഏ യും, വനം വകുപ്പും

By admin Feb 13, 2022 #Fox #wild animal
Keralanewz.com

മാഞ്ഞൂർ : കോട്ടയം ജില്ലയിലെ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ വ്യാപകമായി കുറുക്കന്റെ ആക്രമണം കൂടുന്നു. പകൽ മുഴുവൻ പള്ള കാടുകളിൽ ഒളിച്ചിരുന്ന് വിശ്രമിക്കുന്ന കുറുക്കൻ രാത്രിയിൽ പുറത്തിറങ്ങി വ്യപക നഷ്ടം ആണ് ജനങ്ങൾക്ക് വരുത്തുന്നത്. കോഴി, മുയൽ, താറാവ് ഇവയെ എല്ലാം വളർത്തുന്ന കർഷകർ കുറുക്കനെ കൊണ്ടു ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മാഞ്ഞൂർ പഞ്ചായത്തിന്റെ ഉയർന്ന പ്രദേശമായ, കളത്തൂർ മേഖലയിൽ ആണ് വ്യാപകമായി കുറുക്കന്റെ ആക്രമണം. ഈ പ്രദേശങ്ങളിൽ വ്യപകമായി ഉണ്ടായിരുന്ന കാട്ടു മുയൽ കുറുക്കന്റെ ആക്രമണം കാരണം വംശ നാശം നേരിട്ടു. കൂടാതെ നാടൻ നായ്ക്കളുമായി ഇവയുടെ യുദ്ധം രാത്രിയിൽ നാട്ടുകാർക്ക് ഉറക്കവും നഷ്ടപ്പെടുത്തുന്നു.. പ്രേത സിനിമയെ വെല്ലുന്ന രീതിയിൽ ഉള്ള കുറുക്കന്റെ ഓരിയിടൽ, കുട്ടികളുടെ അടക്കം ഉറക്കം നഷ്ടപ്പെടുത്തുന്നു.

ജനപ്രതിനിധി കളുടെ മൗനം ദേശ വാസികൾക്ക് അമർഷം ഉണ്ടാക്കുന്നു. കാണക്കാരി, കുറവിലങ്ങാട് പഞ്ചായത്തകളിലും കുറുക്കന്റെ ശല്യം കൂടുതൽ ആണ്. ഏതാനും ആഴ്ചകൾക് മുന്നേ ആണ് കോട്ടയം പാമ്പാടിയിൽ ഒരു വനിതയെ കുറുക്കൻ ആക്രമിച്ചത്. ജീവനും സ്വത്തിനും വേണ്ട സംരക്ഷണം നല്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്

Facebook Comments Box

By admin

Related Post